Saturday, July 6, 2024
spot_img

മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘം പിടിയിൽ; പോലീസ് പിടിച്ചെടുത്തത് നൂറ് മില്ലിഗ്രാം എംഡിഎംഎ

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. പ്രതികൾ പിടിയിലായത് എംഡിഎംഎ കൈവശം വെച്ച് ബൈക്കിൽ സഞ്ചരിക്കവെയാണ്. കിളിമാനൂർ സ്വദേശികളായ ഹരികൃഷ്ണൻ (22), സൂരജ് (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കിളിമാനൂർ ജംഗ്ഷന് സമീപം ശിൽപ ജംഗ്ഷനിൽ ബൈക്കിൽ വരവെ കിളിമാനൂർ എക്‌സൈസ് റെയിഞ്ച് സംഘം നൂറ് മില്ലിഗ്രാം എംഡിഎംഎയുമായി ഇരുവരെ പിടികൂടുകയായിരുന്നു.

കിളിമാനൂർ പ്രദേശത്തെ എഞ്ചിനീയറിംഗ് കോളേജ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കിളിമാനൂർ കേന്ദ്രീകരിച്ചുളള സംഘത്തിലെ കണ്ണികൾ ആണ് അറസ്റ്റിലായ ഹരികൃഷ്ണനും, സൂരജും എന്ന് എക്സൈസ് സംഘം വ്യക്തമാക്കി. എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർ ഷൈജു.എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെസീം.വൈ.ജെ., രതീഷ്.എം.ആർ., ഷെമീർ.എ.ആർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

Related Articles

Latest Articles