ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

രാജ്യത്തെ ഏറ്റവും വേഗമേറിയ തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിന്‍ 18) ന്റെ യാത്രാനിരക്ക് പുറത്തുവിട്ട് റെയില്‍വെ അധികൃതര്‍. ഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്ക് ചെയര്‍കാറില്‍ സഞ്ചരിക്കാന്‍ 1850 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ റൂട്ടില്‍ എക്‌സിക്യൂട്ടീവ് ക്ലാസില്‍ സഞ്ചരിക്കാന്‍ 3520 രൂപ ടിക്കറ്റിന് മുടക്കേണ്ടിവരും. കാറ്ററിങ് സര്‍വീസ് ചാര്‍ജുകള്‍ അടക്കമാണ് ഇതെന്ന് റെയില്‍വെ അധികൃതരെ ഉദ്ധരിച്ച്‌ പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

മടക്കയാത്രയ്ക്ക് ചെയര്‍കാറില്‍ 1795 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 3470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടിലോടുന്ന ശതാബ്ദി ട്രെയിനുകളെക്കാള്‍ 1.5 ഇരട്ടിയാണ് വന്ദേ ഭാരത് എക്‌സ്പ്രസിലെ ചെയര്‍കാര്‍ നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസ് നിരക്കാകട്ടെ പ്രീമിയം തീവണ്ടികളിലെ ഫസ്റ്റ് ക്ലാസ് എ.സി നിരക്കിനെക്കാള്‍ 1.4 ഇരട്ടിയും. സെമി ഹൈ സ്പീഡ് തീവണ്ടി ഫെബ്രുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അധികൃതര്‍ നിരക്കുകള്‍ പുറത്തുവിട്ടത്.
ന്യൂഡല്‍ഹി – വാരണാസി റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമായി 399 രൂപ ഈടാക്കും.ചെയര്‍കാറില്‍ സഞ്ചരിക്കുന്നവരില്‍നിന്ന് 344 രൂപയാവും ഈടാക്കുക.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here