ലുധിയാന: ഇന്ത്യൻ സൈന്യത്തിലെ പഞ്ചാബികളോട് കശ്മീരിലെ ജോലിയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടത് പാക് മന്ത്രി ഫവാദ് ഹുസൈന് നിരാശ ബാധിച്ചതു മൂലമാണെന്ന് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദല്‍ . പാക് മന്ത്രിയിലെ ദുഷ്ടതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും ഹർസിമ്രത് പറഞ്ഞു.

പഞ്ചാബ് സൈനികരെ ജോലി പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യ സ്‌നേഹികളാണ് അവർ. അവർ രാജ്യത്തിന് വേണ്ടി കർമ്മ നിരതരാകുമ്പോൾ നിങ്ങൾ അവരെ ജോലി പഠിപ്പിക്കേണ്ടെന്നും ഹർസിമ്രത് കൗർ ബാദല്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യൻ സൈന്യത്തിലെ എല്ലാ പഞ്ചാബികളും കശ്മീരിൽ അനീതിയുടെ ഭാഗമാകാൻ വിസമ്മതിക്കണം ജോലി ചെയ്യാതിരിക്കണം എന്ന് അഭ്യർത്ഥിച്ചാണ് പാക് മന്ത്രി ഫവാദ് ഹുസൈൻ ട്വീറ്റ് ചെയ്തത്.പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും ഹുസൈന് മറുപടിയുമായി എത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here