ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു തീവ്രവാദിയെ വധിച്ചു. ഇന്ന് വൈകുന്നേരം പുല്‍വാമയിലെ ചക്കൂരയിലാണ് ഏറ്റുമുട്ടലുണ്ടായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് ഇന്ത്യൻ സൈന്യം തീവ്രവാദിയെ വധിച്ചത് .