തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഹോട്ടല്‍ റൂമിലേക്ക് പോകാന്‍ വാഹനം കാത്തുനിന്ന ദില്ലി സ്വദേശിനിയായ വനിതാ പൈലറ്റിനെ അപമാനിക്കാൻ ശ്രമം .

വെള്ളിയാഴ്ച്ച രാത്രി 11.15-ഓടെയാണ് സംഭവം. ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ സെക്കന്‍ഡ് പൈലറ്റായാണ് യുവതി എത്തിയത്. വിമാനം ലാന്‍ഡ് ചെയ്ത ശേഷം പുറത്തേക്ക് വന്ന ഇവര്‍ ഹോട്ടലിലേക്ക് പോകാനായി ടാക്സിക്കായി കാത്തുനില്‍ക്കുന്നതിനിടെയാണ് ഒരു ടാക്സി ഡ്രൈവര്‍ യുവതിക്ക് അടുത്ത് എത്തി അശ്ലീല പരാമര്‍ശം നടത്തിയത്.

സംഭവമുണ്ടായ അപ്പോള്‍ തന്നെ യുവതി എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചെങ്കിലും അതിനോടകം തന്നെ ടാക്സി ഡ്രൈവര്‍ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞിരുന്നു. പിന്നീട് യുവതി ഇ-മെയില്‍ മുഖാന്തരം നല്‍കിയ പരാതി വിമാനത്താവള അധികൃതര്‍ വലിയതുറ പൊലീസിന് കൈമാറി. പരാതിയില്‍ കേസ് എടുത്ത പൊലീസ് യുവതിയെ വിളിച്ചു വരുത്തി മൊഴി എടുത്തു. വിമാനത്താവളത്തിലെ പിക്കപ്പ് പോയന്‍റില്‍ വച്ചാണ് മോശമനുഭവമുണ്ടായത് എന്നാണ് മൊഴിയില്‍ യുവതി പറയുന്നത്.

ഇതേ തുടര്‍ന്ന് വലിയതുറ പൊലീസ് വിമാനത്താവളത്തിലെത്തി സിസിടിവി ക്യാമറകള്‍ പരിശോധിച്ചു . എയർപോർട്ട് പാർക്കിങ്ങിൽ ഉണ്ടായിരുന്ന സ്കോഡ കാറിന്റെ ഡ്രൈവറാണ് പ്രതി എന്ന് കണ്ടെത്തിയിട്ടുണ്ട് . മണക്കാട് ഭാഗത്തുള്ള കാറാണിതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് .ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് വലിയതുറ പോലീസ് ഇപ്പോൾ

LEAVE A REPLY

Please enter your comment!
Please enter your name here