ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ദില്ലി : പാക് അതിര്‍ത്തി കടന്ന് ജെയ്ഷെ ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റില്‍ വിജയിച്ച്‌ കഴിഞ്ഞാല്‍ കളിക്കാര്‍ പ്രധാനമായി ഉപയോഗിക്കുന്ന ‘The boys have played really well’ എന്നാണ് ട്വിറ്ററിലൂടെ സൈന്യത്തിന്റെ പ്രകടനത്തെ സെവാഗ് വിശേഷിച്ചിച്ചത്.

മുമ്പ് പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് സഹാ​വുമായി സെവാഗ് എത്തിയിരുന്നു. മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ചു. ‘ഞങ്ങളുടെ മാന്യത ഞങ്ങളുടെ ദൗര്‍ബല്യമായി കരുതരുത്,​ ഇന്ത്യന്‍ വ്യോമസേനയ്ക്ക് സല്യൂട്ട് ജയ് ഹിന്ദ്’ എന്ന് സച്ചിനും ട്വീറ്റ് ചെയ്തിരുന്നു. നിരവധി പേരാണ് വ്യോമാക്രമണത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ആക്രമണം നടത്തിയത്. ജെയ്ഷെ ഭീകരരുടെ പാകിസ്ഥാനിലെ ഏറ്റവും വലിയ കേന്ദ്രമാണ് സൈന്യം അഗ്നിക്കിരയാക്കിയത്. ആക്രമണത്തില്‍ ജെയ്ഷെ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 300 ലധികം ഭീകരരെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here