Friday, March 29, 2024
spot_img

ഭക്തരുടെ വികാരം വൃണപ്പെടുത്തി ശബരിമല ദർശനം നടത്താൻ യു​വ​തി​ക​ളു​ടെ ​ശ്ര​മം: ശക്തമായ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ദർശന ശ്രമം പരാജയപ്പെട്ടു

ശ​ബരി​മ​ല: വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ യു​വ​തി​ക​ളു​ടെ ​ശ്ര​മം. പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്ന്​ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. ആ​ന്ധ്ര​യി​ല്‍ നി​ന്നെ​ത്തി​യ 30 അം​ഗ സം​ഘ​ത്തി​ലെ ആ​റു സ്ത്രീ​ക​ളാ​ണ് 50 വ​യ​സ്സ്​ ക​ഴി​ഞ്ഞു എ​ന്ന് തെ​ളി​യി​ക്കാ​ന്‍ വ്യാ​ജ തി​രി​ച്ച​റി​യി​ല്‍ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച​ത്.

സം​ശ​യം​തോ​ന്നി​യ ഭ​ക്ത​ര്‍ ശ​ബ​രീ​പീ​ഠ​ത്തി​ന് സ​മീ​പം സം​ഘ​ത്തെ ത​ട​ഞ്ഞു. തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളാ​ണ് ഇ​വ​രു​ടെ പ​ക്ക​ലു​ള്ള​തെ​ന്ന് ബോ​ധ്യ​മാ​യ​ത്. ടൂ​ര്‍ ഓ​പ​റേ​റ്റ​റാ​ണ് തി​രി​ച്ച​റി​യി​ല്‍ രേ​ഖ​ക​ള്‍ ന​ല്‍കി​യ​തെ​ന്നും ചോ​ദി​ച്ചാ​ല്‍ 50 വ​യ​സ്സ്​ ക​ഴി​ഞ്ഞു എ​ന്ന് പ​റ​യ​ണ​മെ​ന്നും ഓ​പ​റേ​റ്റ​ര്‍ പ​റ​ഞ്ഞു​വെ​ന്നും യു​വ​തി​ക​ള്‍ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് സം​ഘ​ത്തി​ലെ ആ​റ്​ യു​വ​തി​ക​ള്‍ പ​മ്പയി​ലേ​ക്ക് മടങ്ങി.

ഇന്നലെ രാത്രി മറ്റൊരു യുവതി മുഖം മറച്ചു സന്നിധാനത്തു കയറാൻ ശ്രമിച്ചത് തടഞ്ഞ അയ്യപ്പഭക്തനെ പോലീസ് ക്രൂരമായി മർദ്ദിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി .

Related Articles

Latest Articles