തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനെ കൊന്ന വാഹനാപകടക്കേസില്‍ പ്രതിയായ ഐ എ എസുകാരന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ശ്രീറാമിന്‍റെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചത്. ശ്രീറാം മട്ടാ‌ഞ്ചേരിയിൽ നിന്നും വഫ ഫിറോസ് ആറ്റിങ്ങൽ ആ‍ർടി ഓഫീസിൽ നിന്നുമാണ് ലൈസൻസ് എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here