ശബരിമല: ശബരിമല സന്നിധാനത്ത് ഇന്നലെ ലക്ഷാർച്ചന നടന്നു. തുടർന്ന് തന്ത്രി കണ്ഠരര് മഹേശ്വര് മോഹനരുടെയും മേൽശാന്തി വാസുദേവൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ കളഭാഭിഷേകവും നടന്നു.

ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ബുധനാഴ്ച ശബരിമല നട അടയ്ക്കും. ഭക്തർക്ക് രാവിലെ പതിനൊന്ന് വരെ നെയ്യഭിഷേകം നടത്താനുള്ള അവസരമുണ്ട്.

ഓണക്കാല പൂജകൾക്കായി സെപ്റ്റംബർ ഒൻപതിന് വൈകീട്ട് അഞ്ച് മണിക്ക് നട തുറക്കും. 13ന് രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും

LEAVE A REPLY

Please enter your comment!
Please enter your name here