ദില്ലി: ഇ​ന്ത്യ​യു​ടെ 73-ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ഷ്‌ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇ​ന്ന് രാജ്യത്തെ അ​ഭി​സം​ബോ​ധ​ന ചെയ്യും. രാ​ത്രി ഏ​ഴി​ന് ന​ട​ത്തു​ന്ന പ്ര​സം​ഗം ദൂ​ര​ദ​ർ​ശ​ന്‍റെ​യും ആ​കാ​ശ​വാ​ണി​യു​ടെ​യും എ​ല്ലാ ചാ​ന​ലു​ക​ളി​ലും സം​പ്രേ​ക്ഷ​ണം ചെ​യ്യും.

ജ​മ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നു പി​ന്നാ​ലെ​യാ​ണു രാ​ഷ്‌ട്ര​പ​തി​യു​ടെ പ്ര​സം​ഗം. ഹി​ന്ദി​യി​ലു​ള്ള പ്ര​സം​ഗ​ത്തി​ന്‍റെ ഇം​ഗ്ലീ​ഷി​ലും പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലു​മു​ള്ള പ​രി​ഭാ​ഷ​ക​ളും തു​ട​ർ​ച്ച​യാ​യി സം​പ്രേ​ഷണം ചെ​യ്യും.

നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. കനത്ത സുരക്ഷയിലാണ് ചെങ്കോട്ടയും പരിസരവും. ആഘോഷങ്ങളുടെ ഭാഗമായി മെട്രോ സ്റ്റേഷനുകളിലും ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മെട്രോയ്ക്ക് തടസമില്ല. നാളെ ഉച്ചവരെ പ്രധാന സ്റ്റേഷനുകള്‍ അടച്ചിടും. കര്‍ശന വാഹന പരിശോധനയും തുടരുന്നുണ്ട്.

പ്രത്യേക പദവികള്‍ എടുത്തുകളഞ്ഞ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലും പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ ഉപദേഷ്ടാവ് അജിത് ദോവല്‍ കശ്മീരില്‍ തുടരുന്നുണ്ട്. അതിര്‍ത്തി മേഖലകളിലും കൂടുതല്‍ സേനാ വിന്യസമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here