ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ദില്ലി: രണ്ടാം എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ നൂറു ദിവസം വലിയ മാറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനം, വിശ്വാസ്യത, വലിയ മാറ്റങ്ങള്‍ എന്നിവയാണു പുതിയ എന്‍ഡിഎ സർക്കാർ ആദ്യ നൂറുദിവസം പിന്നിടുമ്പോൾ ഇന്ത്യൻ ജനതയ്ക്കു മുന്നിലേക്കു വയ്ക്കുന്നത്. കഴിഞ്ഞ നൂറു ദിവസത്തിനുള്ളില്‍ സർക്കാർ സ്വീകരിച്ച പ്രധാന തീരുമാനങ്ങളുടെയെല്ലാം പ്രേരണ രാജ്യത്തിന്റെ 130 കോടി ജനങ്ങളാണെന്നും മോഡി പറഞ്ഞു. ഹരിയാനയിലെ റോത്തക്കില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ശക്തമായ തീരുമാനങ്ങളിലൂടെ 130 കോടി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ എൻഡിഎ സർക്കാരിനു സാധിച്ചു. ആദ്യ നൂറുദിവസത്തെ ശക്തമായ തീരുമാനങ്ങൾ വരുംകാലങ്ങളിൽ രാജ്യത്തിന്റെ വളർച്ചയ്ക്കു സഹായകരമാകുമെന്നും മോദി പറഞ്ഞു.

ജമ്മു കശ്മീര്‍ ആയാലും ജലദൗര്‍ഭല്യമായാലും, പ്രശ്‌നങ്ങള്‍ക്ക് പുതിയ പരിഹാരമാര്‍ഗങ്ങള്‍ തേടുന്ന സ്ഥിതിയിലേക്ക് രാജ്യത്തെ ജനങ്ങള്‍ മാറി. രാജ്യത്തിന്റെ കഴിഞ്ഞ 60 വര്‍ഷക്കാലയളവിൽ ഇതുവരെ കാണാത്ത വിധമാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ലുകള്‍ പാസാക്കിയതും മറ്റ് നടപടികള്‍ കൈക്കൊണ്ടതെന്നും മോദി അഭിപ്രായപ്പെട്ടു. കുറെയേറെ പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വരുത്താൻ ഈ കാലയളവിൽ കഴിഞ്ഞു. അതിന് എല്ലാ രാഷ്ട്രീയ കക്ഷികളോടും നന്ദി പറയുന്നു.’– പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയിലടക്കം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മോദി വിശദീകരിച്ചു. അതോടൊപ്പം കർഷക ക്ഷേമ പെൻഷൻ പദ്ധതി പോലെ ചെറുകിട വ്യവസായികൾക്കും പെൻഷൻ നൽകാൻ സർക്കാർ ആലോചിക്കുന്നതായും മോദി അറിയിച്ചു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here