ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കശ്മീര്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം-370 റദ്ദാക്കിയതോടെ കാശ്മീരില്‍ അശാന്തിയാണെന്ന വ്യാജ വാര്‍ത്തകളും മറ്റും പുറത്ത് വന്നിരുന്നു. അത്തരം വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും അടിസ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്ന ഒരുചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

സി ആര്‍ പി എഫ് വനിതാ ഓഫീസര്‍ ഡ്യൂട്ടിക്കിടെ ഒരു കശ്മീരി ബാലന് ഹസ്തദാനം നല്‍കുന്ന ചിത്രമാണ് താഴ്‌വരയിലെ ഉത്കണ്ഠകള്‍ക്ക് അടിസ്ഥാനമില്ലെന്നതിന്‍റെ തെളിവായി സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ ഏറ്റെടുത്തത്.

ആറ് വയസ്സുമാത്രമുള്ള ഒരുകുട്ടി അവന്‍റെ വീടിനടുത്ത് കാവല്‍ നില്‍ക്കുകയായിരുന്ന സി ആര്‍ പി എഫ് വനിതാ ഓഫീസര്‍ക്ക് യാതൊരു പേടിയുമില്ലാതെ കൈകൊടുക്കുന്ന ചിത്രത്തിലെ സൗഹൃദസന്ദേശം കശ്മീരിന്‍റെ പുതിയമനസ്സാണ് കാണിക്കുന്നതെന്ന് സി ആര്‍ പി എഫ് ചൂണ്ടിക്കാട്ടി.

കശ്മീരില്‍ വലിയ അസ്വസ്ഥത നിലനില്‍ക്കുന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ വിദേശമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സി ആര്‍ പി എഫ് പൊതുസമൂഹവുമായുള്ള ബന്ധം കാണിച്ചുള്ള ചിത്രം പുറത്ത് വിട്ടത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here