ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കൊല്ലം: ഓച്ചിറയിൽനിന്നും തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യ പരിശോധന റിപ്പോർട്ട്. മുംബൈയിൽ വെച്ചാണ് പീഡനം നടന്നത്. കേസിലെ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് കേസെടുക്കും. പ്രതി മുഹമ്മദ് റോഷനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ഇയാളെ ഹാജരാക്കുക

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

നിലവിൽ സാമൂഹിക വകുപ്പിന്റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിടാനാണ് പൊലീസ് തീരുമാനം. മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറല്ലെങ്കിൽ കുട്ടിയെ സാമൂഹിക നീതി വകുപ്പിന്റെ ഹോസ്റ്റലിലേക്ക് മാറ്റും. എന്നാൽ പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായതാണെന്നും മാതാപിതാക്കൾ ഹാജരാക്കിയ രേഖ വ്യാജമാണെന്നും കാട്ടി റോഷന്റെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here