ഗുവാഹത്തി: അനധികൃത കുടിയേറ്റക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു അനധികൃത കുടിയേറ്റക്കാരനെയും ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ല, ഇത് ഞങ്ങളുടെ വാഗ്ദാനമാണ്. ആസാമിലെ എന്‍ആര്‍സി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അമിത് ഷാ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ച പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ മുന്നറിയിപ്പ് നൽകിയത്. നോര്‍ത്ത് ഈസ്റ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയാണ് ഷാ.

പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് നിരവധിയാളുകള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യൻ സര്‍ക്കാരിന് അവരോടു പറയാനുള്ളത് ഒരു അനധികൃത കുടിയേറ്റക്കാരനെ പോലും രാജ്യത്തു തുടരാന്‍ അനുവദിക്കില്ല എന്നാണ് അതു തങ്ങളുടെ വാഗ്ദാനമാണെന്നും അമിത് ഷാ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here