ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

മഥുര: കേന്ദ്രസർക്കാരിന്റെ ഗോസംരക്ഷണ നയങ്ങളെ വിമർശിച്ചവർക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പശുവെന്നും ഓം എന്നും കേൾക്കുമ്പോൾ ചിലയാളുകൾ നിലവിളിക്കുന്നത് തീർത്തും നിർഭാഗ്യകരമാണ്.രാജ്യം പതിനാറാം നൂറ്റാണ്ടിലേക്ക് പോകുന്നതായാണ് ഇത്തരക്കാർ ആരോപിക്കുന്നത്. എന്നാൽ പശുവിനെ സംരക്ഷിക്കുന്നതെങ്ങനെയാണ് പിന്നോട്ട് നടക്കലാകുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു. ഉത്തർപ്രദേശിലെ മഥുരയിൽ ദേശീയ കന്നുകാലി രോഗനിയന്ത്രണ പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

പശു സംരക്ഷണത്തെ എതിർക്കുന്നവർ നശിപ്പിക്കുന്നത് രാജ്യത്തിൻറെ വികസനത്തെയാണ്. കന്നുകാലി വളർത്തലിന്റെ അർഥമെന്താണെന്നും അത് സമ്പദ്വ്യവസ്ഥയെ എത്രമാത്രം സഹായിക്കുന്നുവെന്നും ഇവർ മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലികളില്ലാതെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

കന്നുകാലി രോഗനിയന്ത്രണ പരിപാടി നടപ്പാക്കുന്നതിന് 12,652 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അഞ്ച് വർഷത്തേയ്ക്ക് നടപ്പാക്കുന്ന പദ്ധതിയിലൂടെ 500 ദശലക്ഷം കന്നുകാലികളെ പ്രതിരോധവൽകരിക്കും.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here