ധര്‍മശാല: ഹിമാചൽ പ്രദേശിലെ ധർമ്മ ശാലയിൽ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. നവംബർ 7,8 തീയതികളിലാണ് സംഗമം നടക്കുന്നത്.

ആഗോള നിക്ഷേപ സംഗമത്തിന്‍റെ ഭാഗമായി 50 രാജ്യങ്ങളിലെ അംബാസിഡർമാരുമായി മുഖ്യമന്ത്രി ജയ്റാം താക്കൂർ ചർച്ച നടത്തിയിരുന്നു. അംബാസിഡർമാർ പങ്കെടുത്ത യോഗം ജൂലായിലാണ് നടന്നത്.സംഗമത്തിലേക്ക് രാജ്യങ്ങളെ ആകർഷിക്കുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം.

ഓരോ രാജ്യത്തെയും സംരംഭകരോട് നിക്ഷേപ സംഗമത്തിന്‍റെ ഭാഗമാകാൻ മുഖ്യമന്ത്രി ജയ്റാം താക്കൂർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിമാചൽ പ്രദേശിന്‍റെ വികസന സ്വപ്‌നങ്ങൾക്ക് സംഗമം കൂടുതൽ കരുത്തു പകരുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here