ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തിരുവനന്തപുരം: ഡോ. ബാബു പോള്‍ എന്ന പേര് കേരളീയര്‍ക്കാകെ ഉള്ളംകൈയിലെ നെല്ലിക്ക പോലെയെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാര്‍ത്ഥിയും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. പ്രഗത്ഭനായ ഉദ്യോഗസ്ഥന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം മഹനീയ സാന്നിധ്യം തെളിയിച്ച ഡോ. ബാബു പോള്‍ കലര്‍പ്പില്ലാത്ത സൗഹൃദത്തിന്റെ ഉടമകൂടിയാണ്.

സാഹിത്യവും സംസ്​കാരവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നെങ്കിലും കുറച്ചുകാലം ഭരണസാരഥികള്‍ അദ്ദേഹത്തോട് സംസ്​കാരശൂന്യമായ നിലപാട്തന്നെ സ്വീകരിച്ചത് തുറന്നുപറയാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. ഓഫീസ് മുറിയും കസേരയുമെല്ലാം സെക്രട്ടേറിയ​റ്റിനകത്ത് നല്‍കിയിരുന്നെങ്കിലും ഒരു ഫയലും നല്‍കാതെ നിര്‍ബന്ധിത വിശ്രമം നല്‍കിയ കാലമുണ്ടായിരുന്നു. അക്കാലം അദ്ദേഹം സാഹിത്യസൃഷ്ടിയ്ക്കായി ചെലവിട്ടു.

ഏ​റ്റവും ഒടുവില്‍ അദ്ദേഹത്തെ കാണുന്നത് മാര്‍ച്ച്‌ 21ന് എന്‍.ഡി.എ തിരുവനന്തപുരം തിരഞ്ഞടുപ്പ് കമ്മ​റ്റി കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണെന്നും അന്ന് ആരോഗ്യപരമായ ചില പ്രശ്‌​നങ്ങള്‍ നേരിടുന്ന സമയം കൂടിയായിരുന്നുവെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here