Friday, March 29, 2024
spot_img

ലോകത്തിന് ഭീഷണിയായി പുതിയ വൈറസ്

ജപ്പാന്‍ : ലോകത്തിന് തന്നെ ഭീഷണിയായി പുതിയ വൈറസ്. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണ് കണ്ടെത്തിയത്. ചൈനയിലെ വുഹാന്‍ നഗരത്തിലെ മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കാണ് ആദ്യം വൈറസ് ബാധ ഉണ്ടായത്. പിന്നീട് രോഗബാധിതരായവര്‍ ആ മാര്‍ക്കറ്റിലെ മറ്റ് സന്ദര്‍ശകരായിരുന്നു എന്നാണ് കണ്ടെത്തല്‍.കൂടാതെ, രോഗബാധിതനായ ഒരാളുടെ മരണവും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.കൂടാതെ വൈറസ് ബാധ ലോകമെങ്ങും പടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പനിയും ശ്വാസതടസ്സവുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആശുപത്രികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. എന്നാല്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പടരുന്ന ഈ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്നതായി കണ്ടെത്തിയിട്ടില്ല. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് പ്രധാന വിമാനത്താവളത്തില്‍ ഉള്‍പ്പെടെ നിരീക്ഷണം കര്‍ശനമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles