ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

വംശീയ ചുവയുള്ള റിപ്പോർട്ടറുടെ ചോദ്യത്തിന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഐഎസ്ആർഒ ചെയർമാനുമായി സൺ ടി വി നടത്തിയ അഭിമുഖത്തിൽ ഒരു തമിഴൻ എന്ന നിലയിൽ താങ്കൾക്ക് എന്താണ് പറയാനുള്ളത് എന്ന ചോദ്യമാണ് ഡോ. ശിവനെ ചൊടിപ്പിച്ചത്. എന്നാൽ അമർഷം പ്രകടിപ്പിക്കാതെ ശാന്തമായെങ്കിലും അദ്ദേഹം നൽകിയ മറുപടി ചോദ്യകർത്താവിന്റെ നാവടപ്പിച്ചു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

‘ ഞാൻ ഒരു ഭാരതീയൻ. ആ നിലയ്ക്കാണ് ഞാൻ ജീവിക്കുന്നത്. ഐഎസ്ആർഒ യിൽ ചേർന്നതും അങ്ങനെ തന്നെ ഇവിടെ എല്ലാ ഭാഷക്കാരും നാട്ടുകാരുമുണ്ട്. അവിടെ പ്രാദേശികമായ വേർതിരിവില്ല. അത് ശരിയുമല്ല ‘ എന്നായിരുന്നു ഡോ. ശിവൻറെ മറുപടി. എന്നാൽ താൻ ജനിച്ചുവളർന്ന പ്രദേശത്തെ സഹോദരങ്ങൾ തൻറെ വിജയം ആഘോഷിക്കുന്നതിൽ സന്തോഷവും കടപ്പാടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം സൺ ടിവിക്ക് നൽകിയ അഭിമുഖത്തിലെ വിഡിയോയാണ് ഇത്. ചന്ദ്രയാൻ 2 ന് ശേഷം ഡോ ശിവന് വാർത്താപ്രാധാന്യം കൈവന്നതോടെ വീഡിയോ വൈറലാകുകയായിരുന്നു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here