Tuesday, April 23, 2024
spot_img

സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും ഇടിവ്. പവന് 160 രൂപ കൂറഞ്ഞ് 24,400 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,050 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഈ മാസം ആദ്യ വാരത്തോടെ സ്വര്‍ണവിലയിൽ ഉയര്‍ച്ച രേഖപ്പെടുത്തുന്നുണ്ടായിരുന്നു. എന്നാൽ രണ്ടാം വാരത്തിൽ നേരിയ ഇടിവ് ഉണ്ടായി. അതോടൊപ്പം ഈ മാസത്തെ പവൻ്റെ ഉയര്‍ന്ന നിരക്ക് 24,880 രൂപയാണ്. കഴിഞ്ഞ മാസം സ്വര്‍ണ വില കുത്തനെ ഉയരുന്ന സാഹചര്യം ഉണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Related Articles

Latest Articles