ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ജനീവ: അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാൻ നടത്തുന്ന നുണ പ്രചാരണത്തിന് തിരിച്ചടിയുമായി ഗിൽജിത് ബാൾട്ടിസ്ഥാൻ പ്രദേശങ്ങളിലെ ജനങ്ങളും. ഈ പ്രദേശങ്ങൾ യഥാർത്ഥത്തിൽ ഭാരതത്തിന്റെ ഭാഗമാണെന്ന വാദവുമായി പ്രദേശത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗൺസിൽ സമ്മേളനത്തിൽ ബുധനാഴ്ച നടത്തിയ പ്രസംഗം പാകിസ്ഥാന് തിരിച്ചടിയും നാണക്കേടുമായി. ഈ പ്രദേശത്തെ പ്രതിനിധിയും വാഷിംഗ്ടണിലെ ഇന്സ്ടിട്യൂട് ഓഫ് ഗിൽജിത് ബെല്ടിസ്ഥാൻസ്റ്റഡീസിന്റെ ഡയറക്ടറുമായ സെൻജെ എച് സെറിങ് ആണ് മനുഷ്യാവകാശ കൗൺസിലിൽ ഈ വാദം മുന്നോട്ടു വച്ചത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തങ്ങൾ ഭാരതത്തോടൊപ്പം ചേരാനാണ് എന്നും ആഗ്രഹിച്ചുള്ളത് എന്നും കഴിഞ്ഞ എഴുപത് വര്ഷങ്ങളായി പാകിസ്ഥാൻ ഇതിന് തടസം നിൽക്കുകയാണെന്നും സെറിങ് പറഞ്ഞു. കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയിലെ അംഗരാഷ്ട്രങ്ങൾക്ക് ഇത് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാർത്ഥ താൽപര്യങ്ങൾക്കായി പാകിസ്ഥാൻ ജമ്മു കശ്മീരിലെ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗൺസിൽ ജനീവയിൽ സംഘടിച്ച സമ്മേളനത്തിൽ പ്രസംഗിക്കവെ പറഞ്ഞു.

പാകിസ്താന്റെ വടക്കൻ പ്രവിശ്യയായ ഗിൽജിത് ബാൾട്ടിസ്ഥാൻ വിശാല കശ്മീരിന്റെ ഭാഗമായാണ് കരുതപ്പെടുന്നത്. ഈ പ്രദേശം ഇപ്പോൾ പാകിസ്താന്റെ നിയന്ത്രണത്തിൽ ആണെങ്കിലും പ്രദേശത്തെ ജനങ്ങൾ ഇസ്ലാമാബാദിലെ ഭരണത്തിനെതിരെ നിരന്തരം ശബ്ദമുയർത്തിയിട്ടുണ്ട്. ഈ പ്രദേശത്തിന്റെ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന നേതാക്കൾ ഭാരതത്തോട് അനുഭാവപൂർണമായ സമീപനമാണ് അടുത്ത കാലത്തായി കൈക്കൊള്ളുന്നത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here