ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദീപാവസി സമ്മാനം. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ഡിഎ അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. 12 ശതമാനമായിരുന്ന ഡിഎ ഇതോടെ 17 ശതമാനമായി ഉയരും. 2019 ജൂലൈ മുതല്‍ ഇതിനു മുന്‍കാല പ്രാബല്യവുമുണ്ടാകും. ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം.

മോദി സര്‍ക്കാരിന്റെ തീരുമാനം 50 ലക്ഷം കേന്ദ്ര ജീവനക്കാര്‍കക്കും 62 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും പ്രയോജനകരാണ്. ഡിഎ വര്‍ധനവിന് പ്രതിവര്‍ഷം 16,000 കോടി ചെലവാകുമെന്നും കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ദീപാവലി സമ്മാനമാണിതെന്നും തീരുമാനങ്ങള്‍ വിവിവരിച്ച കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി.

പാക് അധീന കശ്മീരില്‍ നിന്നു പീഡനം ഏറ്റു പാലായനം ചെയ്യേണ്ടി വന്ന് ജമ്മു കശ്മീരിലും മറ്റു സംസ്ഥാനങ്ങളിലും താമസമാക്കിയ ഓരോ കാശ്മീരി പണ്ഡിറ്റ് കുടുംബങ്ങള്‍ക്കും അഞ്ചരലക്ഷം രൂപയുടെ ധനസഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കും. ഇവരുടെ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയാകും തുക നല്‍കുക. കശ്മീര പണ്ഡിറ്റുകളോട് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന നീതിയാണിതെന്നും മന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here