ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തിരുവനന്തപുരം: പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നേതാക്കൾ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നേതാക്കളുടെ പെരുമാറ്റം മാറാതെ ജനങ്ങളോട് അടുക്കാനാവില്ല. നേതാക്കൾ ജനങ്ങളോട് പെരുമാറുന്ന ശെെലി മാറ്റണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

നേതാക്കളുടെ നിലവിലെ പെരുമാറ്റം ജനങ്ങളില്‍ അകല്‍ച്ച സൃഷ്ടിക്കുന്നതാണ്. ജനങ്ങളുമായുള്ള അകല്‍ച്ച ഒഴിവാക്കി അവരോട് അടുക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്ന് സെക്രട്ടേറിയറ്റില്‍ സംസാരിച്ച പലരും ആവശ്യപ്പെട്ടു.

സിപിഎം കൊല്‍ക്കത്ത പ്ലീനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലായില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. തെറ്റുതിരുത്തലിനായി കരട് രേഖകളില്‍ ചര്‍ച്ച ആരംഭിക്കുകയും ചെയ്തു. പാര്‍ട്ടിയിലേക്ക് വിവിധ വിഭാഗങ്ങളെ മുന്‍പത്തെ പോലെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാവുന്നില്ല. നിരന്തരം ശ്രമിച്ചിട്ടും പാര്‍ട്ടിയിലെ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും സാധിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here