ബീജിംഗ്: ചൈനയില്‍ മുസ്ലിം ജനവിഭാഗത്തിനെതിരെ നിയമങ്ങള്‍ കര്‍ക്കശമാക്കി കമ്യൂണിസ്റ്റ് ഭരണകൂടം. ചൈനീസ് ജനതയുടെ ഏകീകരണം ലക്ഷ്യമാക്കുന്നുവെന്ന പേരില്‍ പൊതു സ്ഥലങ്ങളില്‍ ഇസ്ലാം മത ചിഹ്നങ്ങള്‍ നീക്കാനാണ് അധികൃതരുടെ പുതിയ ഉത്തരവ്. ഇതിന്‍റെ ഭാഗമായി ബീജിംഗിലെ ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡുകളും നീക്കിയതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബീജിംഗിലെ റസ്റ്റോറന്‍റുകളിലെയും ഹോട്ടലുകളിലെയും അറബിക് ഭാഷയിലുള്ള ബോര്‍ഡുകളും മതചിഹ്നങ്ങളും അധികൃതര്‍ എടുത്തുമാറ്റി.

ചൈനയിലെ ഉയ്ഗുര്‍ മുസ്ലീം കലാപകാരികള്‍ക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ചെന്‍ കുയാന്‍ഹോയാണ് ചൈനീസ് തലസ്ഥാനത്തെ ഈ നീക്കങ്ങള്‍ക്കും പിന്നില്‍. മുസ്ലിം യുവാക്കളെ ചട്ടം പഠിപ്പിക്കാന്‍ പ്രത്യേകം ക്യാമ്പുകൾ തുറന്നതും ചെന്നിന്‍റെ നേതൃത്വത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here