കര്‍വാര്‍: കര്‍ണാടകത്തിലെ ബെല്‍ഗാവില്‍ മതപരിവര്‍ത്തനത്തിനു പുതിയ തന്ത്രങ്ങളുമായി ക്രൈസ്തവ ബിഷപ്പുമാര്‍. കാവി വേഷവും കുങ്കുമ തിലകവും അടക്കം ഹിന്ദു സന്യാസിമാരാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പുതിയ പ്രവര്‍ത്തനം. പള്ളികളില്‍ ഓം ചിഹ്നങ്ങടക്കം സജ്ജമാക്കിയിട്ടുണ്ട്. കുര്‍ബാനയ്ക്കു ശേഷം നല്‍കുന്ന തിരുവോസ്തി സൂക്ഷിച്ചിരിക്കുന്നതാകട്ടെ ശിവലിംഗ മാതൃകയിലെ അറയ്ക്കുള്ളിലും.

ലിംഗയാത്ത് സമുദായക്കാരെ ക്രിസ്തു മതത്തിലേക്ക് തെറ്റിദ്ധരിപ്പിച്ച് ആകര്‍ഷിക്കാനുള്ള നീക്കമാണിതെന്ന് റിപ്പോര്‍ട്ട്. കാവി ധരിച്ച ബിഷപ്പിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനകം വിവാദമായിട്ടുണ്ട്. ബെല്‍ഗാവി രൂപതാ ബിഷപ്പ് ഡെറിക് ഫെര്‍ണാണ്ടസ് കാവി വസ്ത്രങ്ങള്‍ ധരിച്ച്, കുങ്കുമം തൊട്ട് കുര്‍ബാന അര്‍പ്പിക്കുന്ന ചിത്രമാണു വിവാദമായത്. റോമന്‍ കത്തോലിക്കാ സഭയിലും ഇത് വലിയ പ്രശ്‌നമായിട്ടുണ്ട്.

കാവിയണിഞ്ഞ ബിഷപ്പിനൊപ്പം കാവിയണിഞ്ഞ മറ്റു ചിലരുമുണ്ട്. ചിലര്‍ രുദ്രാക്ഷവും ധരിച്ചിട്ടുണ്ട്. ഹിന്ദു സ്വാമിമാരുടെ ചിത്രങ്ങള്‍ മാലയിട്ട് ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ഹാളില്‍ വച്ചാണ് കുര്‍ബാനയര്‍പ്പിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും സഭാ പ്രവര്‍ത്തകനുമായ സാവിയോ റോഡ്രിഗ്‌സാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സംഭവം ഏറെ വിവാദമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here