ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

മുംബൈ: ഇന്ത്യന്‍ മണ്ണില്‍ അസ്വസ്ഥത പടര്‍ത്താന്‍ തയാറെടുക്കുന്ന പാക്കിസ്ഥാന്‍ സൈന്യത്തിനും പാക് തീവ്രവാദികള്‍ക്കും അന്ത്യശാസനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ട നിങ്ങളുടെ പത്തു പേരെ ഇല്ലാതാക്കിയാകും ഇന്ത്യ മറുപടി നല്‍കുകയെന്ന് അമിത് ഷാ. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സേനയെ ആക്രമിച്ചാല്‍ അഭൂതപൂര്‍വമായ രീതിയില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് പാകിസ്ഥാനും തീവ്രവാദികളും ഓര്‍ത്തോണം.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്‍റെ സുരക്ഷാസ്ഥിതി മെച്ചപ്പെടുത്തി. 370ാം വകുപ്പ് റദ്ദാക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാന്‍ രണ്ട് പാര്‍ട്ടികളുടെ നേതാക്കളായ രാഹുല്‍ ഗാന്ധിയെ ശരദ് പവാറിനേയും അമിത് ഷാ വെല്ലുവിളിച്ചു. ഇന്ത്യയുമായി കശ്മീര്‍ സംയോജിപ്പിക്കാന്‍ രാജ്യം മുഴുവന്‍ ആഗ്രഹിച്ചപ്പോള്‍ എന്‍സിപി അതിനെ എതിര്‍ത്തെന്നും അമിത് ഷാ.

അതേസമയം, ഭാരത മാതാവിനെ അധിക്ഷേപിക്കുന്നത് ഒരു വിധത്തിലും അംഗീകരിച്ചു തരാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. ഹരിയാന ലോഹരുവില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവരെ ജയിലലടയ്ക്കും. ഭാരതാംബയെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പ്രസംഗങ്ങള്‍ അനുവദിച്ചു കൊടുക്കാന്‍ സാധിക്കില്ല. ഇത്തരത്തിലുള്ള പ്രസ്താവന ആര് നടത്തിയാലും തക്ക നടപടി സ്വീകരിക്കും.

2016ല്‍ ജെഎന്‍യുവില്‍ ഭാരതത്തിനെ കഷണം കഷ്ണമാക്കുമെന്ന് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. 2001ലെ പാര്‍ലമെന്‍റ് ആക്രമണക്കേസിലെ മുഖ്യ ആസൂത്രകനായ അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷയുമായി ബന്ധപ്പെട്ടാണ് ജെഎന്‍യു ക്യാമ്പസ്സില്‍ ഈ രാജ്യദ്രോഹ കുറ്റം അരങ്ങേറിയത്. കേസിലെ കനയ്യ കുമാര്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രവും വിചാരണയുള്‍പ്പടെയുള്ള നടപടിക്രമങ്ങളും ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here