ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ദില്ലി : ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ആം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ മറ്റൊരു ചരിത്ര നിമിഷത്തിന് മോദി സര്‍ക്കാര്‍ തയാറെടുക്കുന്നു. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തില്‍ കശ്മീരിലെ പ്രശസ്തമായ ലൗല്‍ചൗക്കില്‍ ഭാരത്തിന്‍റെ ത്രിവര്‍ണ പതാക ഉയര്‍ത്തുക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന് റിപ്പോര്‍ട്ട്.

1947ലെ സ്വാതന്ത്ര്യദിനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെയാണ് ആദ്യമായി ഇന്ത്യയുടെ പതാക ഔദ്യോഗികമായി ലാല്‍ചൗക്കില്‍ ഉയര്‍ത്തിയത്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിനു വേണ്ടി ഔദ്യോഗികമായി കശ്മീരിലെ ലൗല്‍ചൗക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള നിയോഗമാണ് അമിത് ഷായെ തേടി എത്തിയിരിക്കുന്നത്.

ഇത് മോദി സര്‍ക്കാരിന്‍റെ സുവര്‍ണനേട്ടമായിരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം ഉറപ്പായിരുന്നെങ്കിലും സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹം അവിടെ സന്ദര്‍ശിക്കുമെന്ന സൂചനകളില്ലായിരുന്നു. എന്നാല്‍, ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് 15ന് ലാല്‍ചൗക്കില്‍ അമിത് ഷാ ഇന്ത്യന്‍ പതാക പാറിപ്പിക്കുമെന്നാണ്.

അതീവ സുരക്ഷയാണ് ഇതിനായി സൈന്യം ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴും കശ്മീര്‍ താഴ് വരിയില്‍ ചില വിഘടനവാദി ഗ്രൂപ്പുകളുടെ ഒറ്റപ്പെട്ട പ്രതിഷേധമുള്ളതിനാല്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന്‍റെ കൃത്യമായ തീയതി പുറത്തുവിട്ടിരുന്നില്ല. പുതിയ രഹസ്യാന്വേഷ റിപ്പോര്‍ട്ട് പ്രകാരം ഭീകരരുടെ ഹിറ്റ്‌ലിറ്റിലുള്ള പ്രമുഖ നേതാവാണ് അമിത് ഷാ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ യാത്രാവിവരങ്ങള്‍ അതീവരഹസ്യമായാണു സൂക്ഷിക്കുന്നത്.

ബിഎസ്എഫിന്‍റെ വിമാനത്തിലാണ് അമിത് ഷായുടെ യാത്ര. യാത്രപുറപ്പെട്ട ശേഷം മാത്രമാണ് അതാതു വിമാനത്താവളങ്ങളിലെ സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ പോലും വിവരം അറിയിക്കുക. അതിനാല്‍ അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശം ഏത് തരത്തിലാകും എന്നത് സംബന്ധിച്ചു വിവരങ്ങള്‍ അതീവരഹസ്യമാണ്. കശ്മീരിലെ പ്രധാന വാണിജ്യകേന്ദ്രമാണ് ലാല്‍ചൗക്ക്. അമിത് ഷായുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇപ്പോള്‍ കശ്മീരിലുള്ള ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ അവിടെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here