കോഴിക്കോട്: ‘അമ്മ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ട്,കുടിക്കാനുളള വെളളം തീരാറായി കുറച്ച് അവൽ മാത്രമാണ് ഉളളത്.’മഴവെളളം ഇരച്ചു കയറിയ മുറ്റത്തെത്തി നിൽക്കുന്നു’ വീട്ടിൽ നിന്നുളള മകളുടെ നിലവളി ശബ്ദം ആ ഉമ്മയുടെ മനസ്സിന് താങ്ങാൻ കഴിയുമായിരുന്നില്ല. ആ ഉമ്മയുടെ കണ്ണീർ തുടച്ചത് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ പ്രകാശ് ബാബുവും സംഘവുമായിരുന്നു.

സേവഭാരതി പ്രവർത്തകരും യുവമോർച്ച അധ്യക്ഷൻ അഡ്വ പ്രകാശ് ബാബുവിനോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല- ആ ഉമ്മ പറയുന്നു. കോരി ചൊരിയുന്ന മഴയിലും വെളളപ്പൊക്കത്തിനുമിടയിൽ വീട്ടിലേക്ക് ഉമ്മ എത്തിയത് ഇവരുടെ കരങ്ങൾ പിടിച്ചാണ്. ഒളവണ്ണയിൽ രാത്രി വൈകി നടന്ന രക്ഷാപ്രവർത്തിനിടത്തിനിടെയാണ് പൊലീസുകാർ ആശ്വസിപ്പിക്കുന്ന അഡ്വ. പ്രകാശ് ബാബു അടങ്ങുന്ന സംഘം കണ്ടത്.

തുടർന്ന് അവരുടെ വിഷമങ്ങൾ ചോദിച്ചറിഞ്ഞു. മഴ തുടങ്ങും മുൻപെ മകൻ ആസ്പത്രിയിൽ അഡ്മിറ്റ് ആയിരുന്നു. മൂന്ന് ദിവസത്തോളം മകന്റെ ഒപ്പം ആസ്പത്രിയിൽ കൂട്ടിരിക്കുകയായിരുന്നു ഈ ഉമ്മ. വീട്ടിൽ രണ്ട് പെൺകുട്ടികളും, ഭർത്താവും,ഉമ്മയും. ആസ്പത്രിയിലെ ടി.വിയിൽ വാർത്ത കാണുമ്പോഴാണ് തന്റെ ഗ്രാമം വെളളത്തിനടയിൽ ആണെന്ന് അറിയുന്നത്. വീട്ടിൽ വിളിക്കുമ്പോൾ നല്ല മഴയാണെന്ന് മുറ്റത്ത് വെളളമാണെന്നും കറന്റില്ലെന്നും പറഞ്ഞു. ഇങ്ങോട്ട് വരണ്ടെന്നും പറഞ്ഞു. അപ്പോൾ തന്നെ പ്രകാശ് ബാബു ഉമ്മയോട് വീട്ടിലെ ഫോണിലേക്ക് വിളിക്കാൻ പറഞ്ഞു.സംസാരിക്കുന്നതിനിടയിൽ ഫോൺ ഓഫായി. ഉമ്മയ്ക്ക് സങ്കടം സഹിക്കാനായില്ല. പൊലീസുകാരൻ ഉമ്മയോട് ക്യാമ്പിലേക്ക് പോകാൻ ആവശ്യപ്പെട്ടു.

പക്ഷെ ആ ഉമ്മ പറഞ്ഞു എനിക്കെന്‍റെ മക്കളെ കാണണം. ആ വിഷമസന്ധിയിൽ പ്രകാശ് ബാബു ഇടപെട്ട് ഉമ്മയെ ബോട്ടിൽ കയറ്റി വീട്ടിലേക്ക് കൊണ്ടു പോകാനുളള ശ്രമങ്ങൾ തുടങ്ങി. ബോട്ടിൽ ഉമ്മയെ കയറ്റി. ബിസ്‌ക്കറ്റും വെളളവും രക്ഷാപ്രവർത്തകർ കൈയിൽ കരുതിയിരുന്നു.മാനസികമായി തളർന്ന ഉമ്മയെ വഴി നീളെ പ്രകാശ് ബാബുവും സംഘവും ആശ്വസിപ്പിച്ചു. റോഡിൽ നിന്ന് ഇടവഴിയിലൂടെ പോയാലാണ് ഇവരുടെ വീട്. അതു കൊണ്ടാണ് രക്ഷാപ്രവർത്തകരും കാണാതെ പോയത്. വീട് ഉയർന്ന ഭാഗത്ത് ആയതിനാൽ അകത്തേക്ക് വെളളം കയറിയിരുന്നില്ല. വീട്ടിലെത്തിയ ഉമ്മ എല്ലാവരെയും കണ്ടു. കണ്ണീരിൽ കുതിർന്ന രംഗങ്ങളാണ് പിന്നീട് അവിടെ നടന്നത്. ആ വീട്ടിൽ ബാക്കിയുണ്ടായിരുന്ന അവലുമായി വീട്ടുകാർ രക്ഷാപ്രവർത്തകർക്കിടയിലേക്ക് വന്നു. വിശപ്പില്ലെന്നും ഇനിയും രക്ഷാപ്രവർത്തനം നടത്തണമെന്ന് പറഞ്ഞു പ്രകാശ് ബാബുവും സംഘവും പുറപ്പെട്ടു. മത്സ്യതൊഴിലാളികളും,മാറാട് അരയസമാജം സേവാഭാരതി പ്രവർത്തകരും, പന്തീരാങ്കാവ് സേവാ ഭാരതി പ്രവർത്തകരും രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here