വയനാട്ടില്‍ രാഹുലിനെ നേരിടാൻ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി

0
Thushar vellappally nominated as wayanadu NDA candidate

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് തുഷാറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
തുഷാര്‍ വെള്ളാപ്പള്ളി ഊര്‍ജ്ജസ്വലനായ യുവ നേതാവാണെന്നും വികസനവും സാമൂഹ്യ നീതിയും മുന്‍നിര്‍ത്തിയുള്ള എന്‍ഡിഎയുടെ പ്രതിജ്ഞാബദ്ധതയെ പ്രതിനിധാനം ചെയ്യുന്ന നേതാവാണ് അദ്ദേഹമെന്നും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ട് അമിത് ഷാ ട്വീറ്റ് ചെയ്തു.

ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷനായ തുഷാര്‍ തൃശ്ശൂരില്‍ മത്സരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെയാണ് തുഷാറിനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here