കേരളത്തിൽ വീണ്ടും കൊറോണ : കൊച്ചിയിൽ അഞ്ച് വിദേശികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

0

കൊച്ചി: സംസ്ഥാനത്ത് വീണ്ടും അഞ്ചുപേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബ്രിട്ടണിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ 17 അംഗ സംഘത്തിലെ അഞ്ച് പേർക്കാണ് രോഗം കണ്ടെത്തിയത്. ഇവരിൽ ഒരാൾ സ്ത്രീയാണ്. കൊച്ചിയിലെ ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്ന ഇവരെ കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

രോഗം സ്ഥിരീകരിച്ചവരെല്ലാം 60 വയസ് പിന്നിട്ടവരാണ്. ആദ്യഘട്ടത്തിൽ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചതെന്നും അഞ്ച് പേരുടെയും നില തൃപ്തികരമാണെന്നും മന്ത്രി വി എസ്. സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഘത്തിൽ ഒരാൾക്ക് നേരത്തെ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് മന്ത്രി അറിയിച്ചത്. സംഘത്തിൽ ശേഷിക്കുന്നവർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here