ഹരേരാമ ജപമുയരുമ്പോൾ, ഇതാ മറ്റൊരു അയോദ്ധ്യ

0

ചടയമംഗലം: ചരിത്രമുറങ്ങുന്ന കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ ആത്മീയദീപം ശ്രീ സത്യാനന്ദ സരസ്വതിയാൽ സ്ഥാപിതമായ കോതണ്ഡ ശ്രീരാമ ക്ഷേത്രത്തിന്റെറെ പ്രതിഷ്ഠാ ശിലാസ്ഥാപന കർമ്മം ആത്മീയാചാര്യൻ പത്മഭൂഷൺ ശ്രീ എം നിർവഹിച്ചു. പൗരാണിക മൂല്യങ്ങളും സാംസ്കാരിക തനിമയും ഒത്തുചേർന്ന ശ്രീരാമ ക്ഷേത്രം ലോകത്തിന് തന്നെ മാതൃകയും അഭയവുമായിത്തീരട്ടെയെന്ന് ശ്രീ എം ആശംസിച്ചു.

ബി ജെ പി നേതാവ് കുമ്മനം രാജശേഖരൻ, മുൻ സംസ്ഥാന പോലീസ് മേധാവി ഡോ ടി പി. സെൻകുമാർ, ചലച്ചിത്ര പ്രവർത്തകൻ രാജീവ് അഞ്ചൽ, തത്വമയി ടി വി ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസർ രാജേഷ് പിള്ള തുടങ്ങിയവർ ഉത്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. ആത്മീയ ചിന്തകൾക്കും പ്രവർത്തികൾക്കുമായി സ്വജീവിതം ഉഴിഞ്ഞുവച്ച ശ്രീ എമ്മിനെ ചടയമംഗലം പൗരസമിതി, ചടങ്ങിന്‍റെ ഭാഗമായി ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here