രാജശേഖരൻ ഇല്ലായിരുന്നുവെങ്കിൽ 4 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ ആയേനെ: സുഗതകുമാരി.

0
kummanam meet sugathakumari

തിരുവനന്തപുരം: കുമ്മനം രാജശേഖരന് ആറന്മുള ഗ്രാമവാസികളുടെയും ആറൻമുള അപ്പന്റെയും അനുഗ്രഹം എപ്പോഴും ഉണ്ടാകുമെന്ന് പ്രശസ്ത കവയിത്രി സുഗതകുമാരി.
കുമ്മനം ഇല്ലായിരുന്നുവെങ്കിൽ ആറന്മുളയിലെ 3-4 ഗ്രാമങ്ങൾ കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോയേനെ. നൂറു കണക്കിന് ഏക്കർ ഭൂമി കോണ്ക്രീറ്റ് ആകാത്തത് കുമ്മനത്തിന്റെ പോരാട്ട വീര്യം കൊണ്ടാണെന്നും അവർ അനുസ്മരിച്ചു. സുഗതകുമാരിയുടെ അനുഗ്രഹം ആറന്മുളയപ്പന്റെ അനുഗ്രഹം പോലെ വിലപ്പെട്ടതാണെന്ന് കുമ്മനം പറഞ്ഞു. ആശുപത്രിവാസത്തിന് ശേഷം വിശ്രമിക്കുന്ന സുഗതകുമാരിയെ വീട്ടിലെത്തി സന്ദർശിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ. ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ എസ് സുരേഷും ഒപ്പമുണ്ടായിരുന്നു.
അതേസമയം ചൊവ്വാഴ്‌ചയാണ്‌ കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ പദവി രാജിവച്ച് കേരളത്തിൽ എത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here