സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

0

ദില്ലി: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജിയ്ക്ക്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിജിത്തിനെയും ഒപ്പം പുരസ്കാരം ലഭിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്‍തർ ഡുഫ്‍ളോ, മിഖായേൽ ക്രെമർ എന്നിവരെയും അഭിനന്ദിച്ചത്. ദാരിദ്ര്യനിർമാർജനത്തിൽ നിരവധി സംഭാവനകൾ നൽകിയ ആളാണ് അഭിജിത് എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കൊല്‍ക്കത്തയിലാണ് അഭിജിത് വിനായക് ബാനര്‍ജി ജനിച്ചത്.
നിലവില്‍ മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ന‍ോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമാണ് അഭിജിത് ബാനർജി. അഭിജിത് ബാനര്‍ജിയുടെ ഭാര്യയാണ് ഒപ്പം നോബേല്‍ പങ്കിട്ട എസ്തര്‍ ഡഫ്‌ലോ. എസ്തര്‍ മസാച്യൂസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപികയാണ്. മിഖായേൽ ക്രെമർ ഹാർവാർഡ് സർവകലാശാലാ അധ്യാപകനാണ്.

പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജൻ എന്ന ഖ്യാതിയും അഭിജിത് ബാനർജിക്ക് സ്വന്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here