ജമ്മു കശ്മീരില്‍ വനിതകളെ സുപ്രധാന പദവികളില്‍ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍

0

ദില്ലി : ജമ്മുകശ്മീരിലെ ഭരണകാര്യങ്ങളില്‍ ഇനി വനിതാ ഉദ്യോഗസ്ഥര്‍ സുപ്രധാമായ സ്ഥാനങ്ങള്‍ വഹിക്കും. വാര്‍ത്താവിനിമയത്തിലും ക്രമസമാധാനപാലനത്തിലുമാണ് കഴിവുതെളിയിച്ച രണ്ടു പുതിയ വനികളെയാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. വാര്‍ത്താവിനിമയ മേഖലയുടെ ഡയറക്ടറായി ഡോ സയ്യദ് ഷെഹ്‌റിഷ് അസ്ഗര്‍ ഐ എ എസും രണ്ടുനഗരങ്ങളും കശ്മീര്‍ താഴ്‌വരയുമടങ്ങുന്ന മേഖലയുടെ ക്രമസമാധാനചുമതല പി കെ. നിത്യ ഐ പി എസും നിര്‍വ്വഹിക്കും.

സാധാരണക്കാരുടെ ആശങ്കകളകറ്റാനും ജമ്മുകശ്മീര്‍ മേഖലകളിലെ വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ ഫോണ്‍ സംവിധാനം മെച്ചപ്പെടുത്തലുമാണ് ഡോ.സയ്യദ് ഷെഹ്റിഷ് അസ്ഗര്‍ക്ക് നിര്‍വ്വഹിക്കാനുള്ള ആദ്യദൗത്യം. 2013 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് ഇവര്‍. എംബിബിഎസിനു ശേഷം ഒരു വര്‍ഷത്തെ ഡോക്റ്റര്‍സേവനത്തിനു പിന്നാലെയാണു സിവില്‍ സര്‍വീസ് പരീക്ഷ എഴുതി ഐ.എ.എസ് കരസ്ഥമാക്കിയത്. ഒരുവയസ്സുള്ള മകനുണ്ട് അസ്ഗറിന്. ഭര്‍ത്താവ് പുല്‍വാമയിലെ കമ്മീഷണറാണ്.

ഒരു സ്ത്രീയെന്ന നിലയില്‍ സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പറയുന്നു. ജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞ എട്ട് ദിവസങ്ങളിലുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ പ്രചരണങ്ങള്‍ക്കപ്പുറം പരാതികള്‍ കേള്‍ക്കാനുള്ള സംവിധാനത്തിലൂടെ സാധിച്ചുവെന്നും അസ്ഗര്‍ വ്യക്തമാക്കി.

രാംമുന്‍ഷി ബാഗുമുതല്‍ ഹര്‍വന്‍ ഡാഗ്ച്ചി ഗ്രാമം വരെയുള്ള 40 കി മീ. കശ്മീര്‍ താഴ്‌വരയുടെ ചുമതലയാണ് 2016 ബാച്ച് ഐ പി എസ് ഓഫീസര്‍ നിത്യയെ ഏല്‍പിച്ചിരിക്കുന്നത്. ഗവര്‍ണറുടേയും മറ്റ് വിഐപികളുടേയും താമസസ്ഥലങ്ങളുള്‍പ്പെടുന്ന സുപ്രധാനമായ സുരക്ഷാ മേഖലയാണ് നിത്യ ശ്രദ്ധിക്കുന്നത്. 28കാരിയായ നിത്യ ചത്തീസ്ഗഢ് സ്വാദേശിയാണ്.ചത്തീസ്ഗഢ് ഒരു സമാധാന പ്രദേശമാണെങ്കിലും ഞാന്‍ സാഹസികത ഇഷ്ടപ്പെടുന്നുവെന്ന് നിത്യ പറയുന്നു. കെമിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടിയ നിത്യ ഹിന്ദിയും കശ്മീരിയും നന്നായി സംസാരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here