യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിൽ

0

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിൽ. പത്തനംതിട്ടയിൽ ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ബിജെപി പ്രവര്‍ത്തക കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ബിജെപി നിര്‍ണായക മണ്ഡലങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങൽ, പത്തനംതിട്ട എന്നിവിടങ്ങളിലെ ഭാരവാഹികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

യുപി, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച പേജ് പ്രമുഖ് എന്ന തന്ത്രമാണ് ബിജെപി കേരളത്തിലും പരീക്ഷിക്കാനൊരുങ്ങുന്നത്. വോട്ടര്‍ പട്ടികയിലെ ഒരു പേജ് ഒരു പ്രവര്‍ത്തകന് എന്നതാണ് പേജ് പ്രമുഖ് പദ്ധതി. പ്രവര്‍ത്തകര്‍ തങ്ങളുടെ വോട്ടർമാരെ നിരന്തരം സന്ദര്‍ശിച്ച് വോട്ടുറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനു മുന്നോടിയായി കേരളത്തിലെ 20 ലോക്സഭാ മണ്ഡലത്തിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ പേജ് പ്രമുഖായി നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പേജ് പ്രമുഖരുടെ യോഗമാണ് പത്തനംതിട്ടയിൽ നടക്കുന്നതെന്ന് ബിജെപി തിരുവനന്തപുരം ക്ലസ്റ്റര്‍ കൺവീനര്‍ വി ശിവൻകുട്ടി, പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അശോകൻ കുളനട എന്നിവര്‍ അറിയിച്ചു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്ടർ മാർഗമാണ് യോഗി ആദിത്യനാഥ് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here