കൊല്‍​ക്ക​ത്തയി​ലെ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം; രക്ഷാപ്രവര്‍ത്തകര്‍ തീ അണച്ചത് രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍

0

കൊല്‍​ക്ക​ത്ത: കൊല്‍​ക്ക​ത്തയി​ലെ ബു​റാ​ബ​സാ​റി​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം. ബു​റാ​ബ​സാ​റി​ലു​ള്ള ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു മാര്‍ക്കറ്റില്‍ തീ പടര്‍ന്നത്. ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന​യ്ക്ക് തീ ​അണയ്ക്കാന്‍ സാ​ധി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ലെ​ന്നാണ് റിപ്പോര്‍ട്ട്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അവ്യക്തമായി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here