ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ദില്ലി : ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ടീം ​മു​ന്‍ പ​രി​ശീ​ല​ക​ന്‍ സ്റ്റീ​ഫ​ന്‍ കോ​ണ്‍​സ്റ്റ​ന്‍റൈ​ന്‍ വേ​ദ​നി​പ്പി​ച്ചെ​ന്ന് ഇ​ന്ത്യ​ന്‍ സ്ട്രൈ​ക്ക​ര്‍ സു​നി​ല്‍ ഛേത്രി​. മു​ന്‍ പ​രി​ശീ​ല​ക​ന്‍റെ ക്യാ​പ്റ്റ​ന്‍​സി റൊ​ട്ടേ​ഷ​ന്‍ ന​യ​മാ​ണ് ഛേത്രി​യെ വി​ഷ​മി​പ്പി​ച്ച​ത്. ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് നല്‍കിയ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഛേത്രി ​കോ​ണ്‍​സ്റ്റ​ന്‍റൈ​ന്‍റെ ക്യാ​പ്റ്റ​ന്‍​സി റൊ​ട്ടേ​ഷ​ന്‍ ന​യ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.

സൗ​ഹ​ദ്യ മ​ത്സ​ര​ങ്ങ​ളി​ല്‍ ക്യാ​പ്റ്റ​ന്‍​സി മാ​റി​മാ​റി ന​ല്‍​കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ല്‍ ഏ​ഷ്യാ​ക​പ്പി​ലും ക്യാ​പ്റ്റ​ന്‍​സി റൊ​ട്ടേ​ഷ​ന്‍ ന​ട​പ്പാ​ക്കി​യ​പ്പോ​ള്‍ വേ​ദ​ന​യു​ണ്ടാ​യി. താ​ന്‍ ടീ​മി​ലു​ണ്ടാ​യി​ട്ടും ഗോ​ള്‍​കീ​പ്പ​ര്‍ ഗു​ര്‍​പ്രീ​ത് സിം​ഗ് സ​ന്ധു​വി​നെ​യും പ്രോ​ണാ​യി ഹാ​ള്‍​ഡ​റെ​യും ഇ​ന്ത്യ​ന്‍ നാ​യ​ക​രാ​ക്കി​യ​ത് വേ​ദ​നി​പ്പി​ച്ചെ​ന്നും ഛേത്രി ​പ​റ​ഞ്ഞു.

ഏ​ഷ്യാ ക​പ്പി​ല്‍ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും മൂ​ന്ന് ക്യ​പ്റ്റ​ന്മാ​രെ ആ​യി​രു​ന്നു കോ​ണ്‍​സ്റ്റ​ന്‍റൈ​ന്‍ നി​യ​മി​ച്ച​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണ് ഛേത്രി ​ക്യാ​പ്റ്റ​ന്‍റെ ആം ​ബാ​ന്‍​ഡ് അ​ണി​യു​ന്ന​ത്. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്ന് ഇ​ന്ത്യ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ കോ​ണ്‍​സ്റ്റ​ന്‍റൈ​ന്‍ പ​രി​ശീ​ല​ക​സ്ഥാ​നം രാ​ജി​വെ​ച്ചി​രു​ന്നു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here