Saturday, June 29, 2024
spot_img

ലൈവിനും ബ്ലോക്ക് ഏർപ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്: വണ്‍ സ്ട്രൈക്ക് പോളിസി നടപ്പാക്കും

ലൈവ് സ്ട്രീമിങ്ങിന്മേൽ കടിഞ്ഞാണിടാനൊരുങ്ങി ഫേസ്ബുക്. ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളി വെടിവയ്പ്പിന്‍റെ പശ്ചാത്തലത്തിലാണ് ലൈവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ കടുപ്പിക്കാൻ ഫേസ്ബുക്ക് തീരുമാനിച്ചത് . ഫേസ്ബുക്കിന്‍റെ വൈസ് പ്രസിഡന്റ് ഗായ് റോസനാണ് ഇക്കാര്യം അറിയിച്ചത്.

ലൈവ് നിയന്ത്രിക്കാൻ വണ്‍ സ്ട്രൈക്ക് പോളിസി നടപ്പിലാക്കും. ഇത് പ്രകാരം ഫേസ്ബുക്കിന്‍റെ നിയമങ്ങള്‍ തെറ്റിക്കുന്നവരെ താത്കാലികമായി ലൈവ് സേവനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കും. അതേസമയം വണ്‍ സ്ട്രൈക്ക് പോളിസിയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളും നിരോധനത്തിന്‍റെ കാലാവധിയും ഫേസ്ബുക്ക് ഇനിയും വ്യക്തമാക്കിയിട്ടില്ല.

Related Articles

Latest Articles