General

ഫേസ്ബുക്ക് പ്രണയം!;രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ,രണ്ട് മാസങ്ങൾക്ക് ശേഷം റയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു;പരാതിയുമായി യുവതി സ്റ്റേഷനിൽ

പട്ന : രണ്ട് മക്കളെ ഉപേക്ഷിച്ച് ഫേസ്ബുക്ക് വഴി പ്രണയത്തിലായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ രണ്ട് മാസങ്ങൾക്ക് ശേഷം കാമുകൻ റെയിൽ വേ സ്റ്റേഷനിൽ ഉപേക്ഷിച്ചു.തുടർന്ന് ബീഹാറിലെ പൂർണിയ സ്വദേശിയായ 28 കാരി പരാതിയുമായി പോലീസ് സ്റ്റേഷനിൽ.വിവാഹിതയായ യുവതിയ്‌ക്ക് 8 ഉം 6 ഉം വയസ്സുള്ള രണ്ട് മക്കളുമുണ്ട്.

രണ്ട് വർഷം മുൻപാണ് ബിഹാറിലെ സമസ്തിപൂർ വിഭൂതിപൂർ സ്വദേശിയായ അജയ് എന്ന യുവാവിനെ ഫേസ്ബുക്കിലൂടെ യുവതി പരിചയപ്പെട്ടത് . ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഉള്ള സൗഹൃദം ക്രമേണ പ്രണയമായി മാറി.ഇതിനിടെ ഇരുവരും തമ്മിൽ വീഡിയോ കോളും പതിവായി . രണ്ട് മാസം മുമ്പ് ബീഹാറിലെ സഹർസ ജില്ലയിൽ വെച്ച് ഇരുവരും കണ്ടുമുട്ടുകയും അവിടെ വെച്ച് ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട യുവതിയെ അജയ് ഹരിയാനയിലേക്ക് കൊണ്ടുപോയി. അവിടെ അവർ 2 മാസത്തോളം ഭാര്യാഭർത്താക്കന്മാരായി താമസിച്ചു.

പിന്നീട് യുവതിയെ തന്റെ ഗ്രാമത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് അജയ് യുവതിയേയും കൂട്ടി ദില്ലി സ്റ്റേഷനിലെത്തിയത് . യാത്രയ്‌ക്കിടെ വെള്ളമെടുക്കണമെന്ന് പറഞ്ഞ് അജയ് യുവതിയെ ട്രെയിനിലിരുത്തി സ്റ്റേഷന് പുറത്തേക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. യുവാവിനെ തേടി യുവതി ഏറെ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനുശേഷം അജയ് കാണിച്ച വിലാസം തേടിപിടിച്ച് യുവതി വിഭൂതിപൂരിലെത്തി. എങ്കിലും യുവാവിന്റെ വീട്ടുകാർ യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കി . തുടർന്നാണ് യുവതി വിഭൂതിപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് .

anaswara baburaj

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

8 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

8 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

8 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

9 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

9 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

9 hours ago