Gulf

ഒരുക്കങ്ങൾ പൂർത്തിയായി; പുതുവത്സരം ആഘോഷമാക്കാൻ ഒരുങ്ങി ദുബായ് എക്‌സ്‌പോ

ദുബായ്: ഇത്തവണ പുതുവത്സരം ആഘോഷമാക്കാൻ ഒരുങ്ങി ദുബായ് എക്‌സ്‌പോ. കരിമരുന്ന് പ്രയോഗവും രാജ്യാന്തര കലാകാരന്മാർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന പരിപാടികളും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എക്‌സ്‌പോ വേദിയിൽ ഒരുക്കിയിട്ടുണ്ട്.

ഡിസംബർ 31 ന് ഉച്ചകഴിഞ്ഞു 3 മണിയ്ക്ക് ആരംഭിക്കുന്ന പുതുവത്സര ആഘോഷ പരിപാടികൾ ജനുവരി 1 പുലർച്ചെ 4 വരെ നീളും. 192 രാജ്യങ്ങൾ ഒരുമിക്കുന്ന പുതുവത്സരാഘോഷത്തിനാണ് അരങ്ങൊരുങ്ങുന്നതെന്നാണ് അധികൃതർ അറിയിക്കുന്നത്.

എന്തായാലും ദുബായ് എക്‌സ്‌പോ വേദിയിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഭക്ഷണശാലകൾ മുഴുവൻ സമയവും പ്രവർത്തിക്കും. പുതുവത്സര വിഭവങ്ങളൊരുക്കുകയും ചെയ്യും. ഇന്ത്യ പവിലിയനിലും പ്രത്യേക പരിപാടികളുണ്ടാകും.

മാത്രമല്ല ജൂബിലി പാർക്കിൽ 11.30 ന് തുടങ്ങുന്ന ഡിജെ മേളയിൽ ലോകത്തിലെ പ്രഗത്ഭ ഇലക്ട്രോണിക് സംഗീത വിദ്വാൻമാർ അണിനിരക്കുന്നു. ഇന്ത്യ, അറബ് രാജ്യങ്ങൾ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഡിജെകൾ നടക്കുന്നുണ്ട്.

admin

Recent Posts

തൃശ്ശൂരിൽ വൻ രാസലഹരി മരുന്നുവേട്ട !രണ്ടരക്കിലോ MDMAയുമായി കണ്ണൂർ സ്വദേശി ഫാസിൽ അറസ്റ്റിൽ

തൃശ്ശൂര്‍ ഒല്ലൂരില്‍ ഇന്നു പുലര്‍ച്ചെ തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ടരക്കോടിയുടെ രാസലഹരിയുമായി…

44 mins ago

ജാമ്യത്തിൽ ഇറങ്ങിയ ഹേമന്ത് സോറെൻ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് |OTTAPRADAKSHINAM

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി മുന്നണിയെ ഇത്തവണ പുറത്താക്കുമെന്ന് ബിജെപി #hemanthsoren #congress #bjp

49 mins ago

ഇടതിന്റെയും വലതിന്റെയും അന്ത്യം ഉടൻ|BJP

പാലക്കാട് താമര വിരിഞ്ഞാൽ സിപിഎം കേരളത്തിൽ ഇനി സ്വപ്നങ്ങളിൽ മാത്രം #kerala #bjp #cpm

55 mins ago

ഇവൻ നിസാരക്കാരനല്ല !

ആളൊരു ഭീകരൻ ; പ്രതിരോധിച്ചേ മതിയാവൂ, പക്ഷെ എങ്ങനെ?

1 hour ago

ചംപെയ് സോറൻ രാജിവെച്ചു !ഝാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി…

2 hours ago