Thursday, July 4, 2024
spot_img

“പ്രധാനമന്ത്രിയ്ക്ക് അകമഴിഞ്ഞ നന്ദി”; കർഷകരുടെ വികസനത്തിനായി നരേന്ദ്രമോദി സർക്കാരിന് ഇനിയും ശക്തമായി പ്രവർത്തിക്കാനാകുമെന്ന് അമരീന്ദർ സിംഗ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് (Amarinder Singh).
കാർഷിക ബില്ലുകൾ പിൻവലിച്ചത് സുപ്രധാനമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലേയും മറ്റ് സംസ്ഥാനങ്ങളിലേയും കർഷകരുടെ ആവശ്യപ്രകാരം ബില്ലുകൾ പിൻവലിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അമരീന്ദർ സിംഗ് ട്വിറ്ററിൽ കുറിച്ചു. കർഷകരുടെ വികസനത്തിനായി നരേന്ദ്ര മോദി സർക്കാരിന് ഇനിയും പ്രവർത്തിക്കാനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗുരുനാനാക്ക് ജയന്തിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ബില്ലുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ സെപ്തംബർ 18നാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കുന്നത്. രാജി വയ്‌ക്കുന്നതിന് മുൻപ് പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അമരീന്ദർ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. കർഷകരുടെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണെങ്കിൽ 2022ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ചേർന്ന് പ്രവർത്തിക്കുമെന്നാണ് അമരീന്ദർ സിംഗ് അന്ന് അറിയിച്ചത്.

എന്നാൽ കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയാണ് നിയമങ്ങള്‍ കൊണ്ടുവന്നതെന്നും, കര്‍ഷകരുടെ ക്ഷേമം മുന്നില്‍ക്കണ്ടാണ് നിയമങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ചില കര്‍ഷകര്‍ക്ക് നിയമത്തിന്റെ ഗുണങ്ങള്‍ മനസിലാക്കാനായില്ല. അതിനാല്‍ വേദനയോടെ നിയമം പിന്‍വലിക്കുകയാണ്. ഇതിനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും നിയമം പിൻവലിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ത്ഥയോടെയാണ് നിമയങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്‍മയ്ക്ക് വേണ്ടിയാണെന്നും രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Latest Articles