ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ലൊസാഞ്ചല്‍സ് – ‘ ഞാൻ ദേശ സ്‌നേഹിയാണ്,യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല’ സോഷ്യൽ മീഡിയയിൽ കൈയടി നേടി നടി പ്രിയങ്ക ചോപ്രയുടെ മറുപടി. ലൊസാഞ്ചൽസിൽ നടന്ന ബ്യൂട്ടികോൺ മത്സരത്തിൽ തന്നോട് വളരെ രൂക്ഷമായ രീതിയിൽ ചോദ്യം ചോദിച്ച പാക്കിസ്ഥാനി യുവതിയോട് ശാന്തമായി പ്രതികരിക്കുന്ന പ്രിയങ്ക ചോപ്രയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പരിപാടിയിൽ പങ്കെടുത്ത വ്യക്തിയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

പ്രകോപിപ്പിക്കുന്ന രീതിയിൽ ചോദ്യം ചോദിച്ചിട്ടും പ്രിയങ്ക ചോപ്ര സൗമ്യമായാണ് മറുപടി നൽകിയത്. കഴിഞ്ഞ ഫിബ്രവരിയിൽ ഇന്ത്യ നടത്തിയ ബാലക്കോട്ട് വ്യോമാക്രമണത്തെ പിന്തുണച്ച് പ്രിയങ്ക ചെയ്ത ട്വീറ്റിനെ വിമർശിച്ചാണ് പാകിസ്താനി യുവതി ചോദ്യം ചോദിച്ചത്. നിങ്ങൾ യു.എന്നിന്‍റെ ഗുഡ് വിൽ അംബാസിഡറാണ്. എന്നാൽ പാക്കിസ്ഥാനെതിരെയുളള ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് നിങ്ങൾ ചെയ്തത്. ഇത് ശരിയായ വഴിയല്ല .എന്നെ പോലെ ധാരാളം പാക്കിസ്ഥാനികൾ നിങ്ങളെ അഭിനേത്രി എന്ന നിലയിൽ ഇഷ്ടപ്പെടുന്നുണ്ട്.

പാക്കിസ്ഥാനിൽ ഒരുപാട് നല്ല സുഹൃത്തുക്കൾ എനിക്കുണ്ട്. ഞാൻ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല. പക്ഷേ ദേശസ്‌നേഹിയാണ്. എന്‍റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നു. മറുപടി പറയുന്പോള്‍ നിങ്ങൾ ദേഷ്യപ്പെടേണ്ട കാര്യമില്ല. സ്‌നേഹിക്കാനാണ് നമ്മൾ ഇവിടെ ഒത്തുകൂടിയത് പ്രിയങ്ക പാകിസ്താനി പെൺകുട്ടിയോട് പറഞ്ഞു. നിറഞ്ഞ കൈയ്യടികളോടെയാണ് ബ്യൂട്ടികോണ്‍ മത്സരത്തിന്‍റെ സദസ്സ് ഈ വാക്കുകൾ സ്വീകരിച്ചത്.

പ്രിയങ്കയുടെ ശാന്തമായ പ്രതികരണം പ്രശംസിക്കപ്പെടണം, ആ മറുപടിയിലൂടെ അവരെ കൂടുതൽ സ്‌നേഹിക്കുന്നുവെന്ന് ചിലർ പ്രതികരിച്ചു. ഇന്ത്യയുടെ അഭിമാനമായ പ്രിയങ്ക ചോപ്രയുടെ മനോഹരമായ മറുപടി എന്ന് മറ്റു ചിലർ ട്വിറ്ററിൽ കുറിച്ചു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here