Friday, March 29, 2024
spot_img

വേൽ മുരുകൻ എപ്പോഴും കൂടെയുണ്ട്, ഉറച്ച് വിശ്വസിച്ച് തൊഴുത്, പ്രാർത്ഥിച്ച് ഖുശ്ബു; കാർ അപകടത്തിൽ പെട്ടിട്ടും തനിക്ക് ഒരു പോറൽ പോലുമില്ല

നടിയും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ മേൽമാവത്തൂരിൽ വച്ചാണ് കാർ അപകടത്തിൽപെട്ടത്. ഭർത്താവ് സുന്ദറിനൊപ്പം യാത്ര ചെയ്യവെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ആർക്കും സാരമായി പരുക്കില്ല.

ഗൂഡല്ലൂരിലെ വേൽ യാത്രയിൽ പങ്കെടുക്കാൻ പോയതായിരുന്നു ഖുശ്ബു. അപകടത്തിൽ കാറിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. അതേസമയം താൻ സുരക്ഷിതയാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചതായും ഖുശ്ബു പറഞ്ഞു.

വേൽ യാത്രയിൽ പങ്കെടുക്കാൻ ഗൂഡല്ലൂരിലേക്കുള്ള യാത്ര തുടരുമെന്നും വേൽമുരുഗൻ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനിൽ തന്റെ ഭർത്താവ് അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും ഖുശ്ബു പറഞ്ഞു.

Related Articles

Latest Articles