ഹൈദരാബാദ്- ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ സെന്‍സേഷന്‍ പി.വി സിന്ധുവിന്‍റെ ജീവിതം ചിത്രീകരിച്ച സിനിമ അടുത്ത വര്‍ഷം റിലീസ് ചെയ്യും. പ്രശസ്ത നടനും നിര്‍മാതാവുമായ സോനു സൂദാണ് സ്‌പോര്‍ട്‌സ് ബയോപിക്കിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

2017ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ പേര് ‘സിന്ധു’ എന്നു തന്നെയാണ്. ചിത്രത്തില്‍ പുല്ലേല ഗോപീചന്ദിന്‍റെ റോള്‍ സോനു തന്നെ കൈകാര്യം ചെയ്യുമെന്നറിയിച്ചിരുന്നു.

അതേസമയം സിന്ധുവിന്‍റെ വേഷം അവതിരിപ്പിക്കുന്നത് ആരെന്നതിനെ കുറിച്ച് സസ്‌പെന്‍സാണിപ്പോഴും. ദീപിക പദുകോണ്‍ സിന്ധുവിന്‍റെ വേഷമണിയണമെന്ന ആഗ്രഹം സോനു സൂദ് പ്രകടിപ്പിച്ചിരുന്നു.
അടുത്ത വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here