India

ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു: ഒരാൾക്ക് ദാരുണാന്ത്യം; രണ്ട് പേരുടെ നില അതീവ ഗുരുതര

ദില്ലി: ഇലക്ട്രിക്ക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ ഒരാൾ മരിച്ചു. ദില്ലിയിലെ ഗുരുഗ്രാം സെക്ടര്‍ 44ലെ കന്‍ഹായി ഗ്രാമത്തില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. സംഭവത്തില്‍ വീടിന് തീപിടിച്ചു. 70 ശതമാനത്തിലേറെ പൊള്ളലേറ്റ 60കാരനായ ഗൃഹനാഥന്‍ സുരേഷ് സാഹുവാണ് സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരണമടഞ്ഞത്. സുരേഷിന്റെ ഭാര്യ റീന, മക്കളായ മനോജ്, സരോജ്, അനുജ് എന്നിവര്‍ തീപ്പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി വീട്ടിനുള്ളില്‍ ഇവരുടെ ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ശേഷം കുടുംബാംഗങ്ങള്‍ അഞ്ച് പേരും ഒരേ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. തുടർന്ന് ചാര്‍ജിംഗിനിടെ അമിതമായി ചൂടായ സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ കുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന കമ്പിളി പുതപ്പിലേക്ക് തീ പടരുകയും വീട് മുഴുവന്‍ അഗ്നിക്കിരയാവുകയുമായിരുന്നു.

എന്നാൽ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കനത്ത പുക കാരണം രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമായിരുന്നു. ഏകദേശം ഒരു മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ അണയ്ക്കാന്‍ സാധിച്ചത്. ഗുരുഗ്രാമില്‍ തന്നെയുള്ള ഒരു പെട്രോള്‍ പമ്പിൽ ചായക്കട നടത്തുകയായിരുന്നു മരണമടഞ്ഞ സുരേഷ് സാഹു. മക്കളായ മനോജും സരോജും അതേ ചായക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. അനുജ് വിദ്യാര്‍ത്ഥിയാണ്.

അതേസമയം ഇവര്‍ കിടന്നുറങ്ങിയിരുന്ന മുറിക്ക് പുറത്തായിരുന്നു സ്കൂട്ടര്‍ വച്ചിരുന്നതെന്നും മുറിക്കുള്ളില്‍ നിന്നുമായിരുന്നു ചാര്‍ജ് ചെയ്തിരുന്നതെന്നം സംഭവം അന്വേഷിക്കുന്ന ഗുരുഗ്രാം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുല്‍ദീപ് ദാഹിയ പറഞ്ഞു. സ്കൂട്ടര്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുല്‍ദീപ് പറഞ്ഞു.

admin

Recent Posts

പപ്പുമോനെ തള്ളി !പ്രധാനമന്ത്രി കസേരക്ക് സ്വന്തമാക്കൻ അഖിലേഷ് യാദവ് |AKILESH YADHAV

ഇൻഡി സഖ്യം കലങ്ങി ! പപ്പുമോനെ തള്ളി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അഖിലേഷ് യാദവിന്റെ ഫ്ളക്സ് #rahulgandhi #akhileshyadav #congress #primeminister

8 mins ago

ട്വന്റി -20 ലോകകപ്പ് ഫൈനൽ ! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു ! 2 വിക്കറ്റ് നഷ്ടമായി

ട്വന്റി- 20 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ടൂർണമെന്റിൽ ലോകകപ്പിൽ തോൽവിയറിയാതെ…

52 mins ago

ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നത് !! രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയെ വികലമാക്കാൻ ശ്രമം നടന്നു ! യുഎസ്‌സിഐആർഎഫ്‌ റിപ്പോർട്ടിനെ തള്ളി ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ

യുഎസ്‌സിഐആർഎഫ്‌ തയ്യാറാക്കിയ ഭാരതത്തിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിനെ അപലപിച്ച് ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ. റിപ്പോർട്ട് ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നതാണെന്നും ഇന്ത്യൻ…

2 hours ago

കണ്ണൂരിൽ നിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! സിപിഐയുടെ കടന്നാക്രമണം മുൻ ഡിവൈഎഫ്ഐ നേതാവിന്റെ ആരോപണത്തിൽ സിപിഎം പ്രതിരോധത്തിലായിരിക്കെ

കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം നേതാവ് പി.ജയരാജനും മകൻ ജെയ്ൻ…

2 hours ago