Tuesday, July 2, 2024
spot_img

‘ഡോക്ടര്‍ പദവി ദുരുപയോഗം ചെയ്യരുത്’; ശ്രീനിവാസന്‍റെ ‘വിശുദ്ധ സാക്ഷ്യം’ അംഗീകരിക്കാനാകില്ലെന്ന് ഐ.എം.എ

തിരുവനന്തപുരം- കത്തോലിക്കാ സഭ വിശുദ്ധയായി പ്രഖ്യാപിച്ച മറിയം ത്രേസ്യയുടെ നാമകരണത്തിന് ഡോ. വി കെ ശ്രീനിവാസന്‍ പറഞ്ഞ സാക്ഷ്യം അംഗീകരിക്കാനാകില്ലെന്ന് ഐ.എം.എ. മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് ആശുപത്രി കിടക്കയില്‍ വെച്ച് പ്രാര്‍ത്ഥിച്ചപ്പോഴാണ് ഗുരുതരാവസ്ഥയിലായ കുട്ടി രക്ഷപ്പെട്ടതെന്ന സാക്ഷ്യപ്പെടുത്തല്‍ ഡോ. ശ്രീനിവാസന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി സുള്‍ഫി നൂഹ് വ്യക്തമാക്കി. ശാസ്ത്രബോധമുള്ള സമൂഹത്തിനോ ഡോക്ടര്‍മാര്‍ക്കോ ഐ.എം.എയ്‌ക്കോ അതിനോട് യോജിക്കാനാകില്ല. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ശാസ്ത്രീയ അടിസ്ഥാനമുള്ള കാര്യങ്ങളാണ് പറയേണ്ടത്. ഡോക്ടര്‍ പദവി ദുരുപയോഗം ചെയ്യരുതെന്നും ഐ.എം.എ സംസ്ഥാന സെക്രട്ടറി സുള്‍ഫി നൂഹ് പറഞ്ഞു.
[15:17, 10/14/2019] Rajeesh Tatwamayi: text

Related Articles

Latest Articles