Saturday, July 6, 2024
spot_img

‘നാളെ അവധി ഉണ്ടോ’…? പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജിൽ അവധി ചോദിച്ചെത്തി കുട്ടിക്കൂട്ടം;കളക്ടറുടെ രസികൻ മറുപടി വൈറൽ

പത്തനംതിട്ട: സംസ്ഥാനത്ത് പെരുമഴയായാൽ പിന്നെ ജില്ലാ കളക്ടർമാരുടെ പേജുകളിൽ കമന്റ് മഴയാണ്. എല്ലാവർക്കും അറിയേണ്ടത് ഒരേയൊരു കാര്യമാണ്, ‘നാളെ അവധിയുണ്ടാകുമോ’ എന്ന്. ഇപ്പോഴിതാ
പത്തനംതിട്ട ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ അവധി തിരക്കി വന്ന കുട്ടിക്കൂട്ടത്തിന് കളക്ടർ നൽകിയ കിടിലൻ മറുപടിയാണ് വൈറലാകുന്നത്. “ഗ്രീൻ ആണ് മക്കളെ, എല്ലാവരും ഹോംവർക്ക് ചെയ്ത് ബാഗ് പാക്ക് ചെയ്ത് ഇരുന്നോളൂ” എന്നായിരുന്നു കളക്ടർ അവധി ചോദിച്ചു വന്നവർക്ക് നൽകിയ മറുപടി. കലക്ടറുടെ ഈ മറുപടി ലഭിച്ചതോടെ അവധിയില്ലാത്തതിനാൽ നിരാശരായെങ്കിലും തങ്ങളുടെ കളക്ടർ സൂപ്പർ ആണെന്നാണ് പത്തനംതിട്ടയിലെ വിദ്യാർത്ഥികളുടെ അഭിപ്രായം.

രണ്ടുദിവസമായി ശക്തമായ മഴ തുടർന്നതിനെ തുടർന്ന് വ്യാഴാഴ്ച പത്തനംതിട്ട ജില്ലയിൽ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നെ നാളെയും ഇതുപോലെ അവധി കിട്ടിയാലോ എന്ന് അന്വേഷിക്കാനാണ് കുട്ടിക്കൂട്ടം കളക്ടറുടെ പേജിൽ ഒത്തുകൂടിയിരുന്നത്. അന്വേഷണങ്ങൾ ഒരുപാട് ആയപ്പോൾ നാളെ ഗ്രീൻ അലർട്ട് മാത്രമേ പത്തനംതിട്ട ജില്ലയിൽ ഉള്ളൂ എന്ന് വ്യക്തമാക്കിക്കൊണ്ട് പ്രത്യേകം ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഇടേണ്ടി വന്നു കളക്ടർക്ക്. പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണന്റെ ഈ മറുപടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

Related Articles

Latest Articles