India

പാക് അധിനിവേശ കശ്മീർ തൊട്ട് കളിക്കരുത് ! ചൈനക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഷാങ്ഹായ് : ചൈനക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാക് അധീന കാശ്മീരിൽ കൂടെ റോഡ് ഒരുക്കാമെന്നൊരു ആഗ്രഹമുണ്ടെങ്കിൽ അത് നടക്കില്ലെന്ന് ചൈനയോട് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തിലാണ് ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്.

അടിസ്ഥാന സൗകര്യത്തിനും വ്യാപാരത്തിനും മറ്റു രാജ്യങ്ങളുടെ പ്രദേശം കൈയ്യേറിയുള്ള നിർമ്മാണ പ്രവർത്തനം പാടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയത്. ഇത് കൂടാതെ ഭീകരവാദത്തോട് ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരർക്ക് സഹായം നൽകുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി ആവർത്തിച്ചു. നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കാത്തതിനാൽ എസ് ജയശങ്കറാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ഉച്ചകോടിയിൽ വായിച്ചത്.

ചൈനയും പാകിസ്ഥാനും സഹകരിച്ച് പാക് അധീന കശ്മീരിലൂടെ വൺ ബെൽറ്റ് റോഡ് നിർമ്മിക്കുന്നതിനിടെയാണ് മോദിയുടെ മുന്നറിയിപ്പ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് തന്റെ സ്വപ്ന പദ്ധതിയായി കൊണ്ട് നടക്കുന്നതാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യയെറ്റിവ്. പാക് അധീന കാശ്മീരിലൂടെ ഈ പദ്ധതി കൊണ്ടുപോകാൻ ചൈന തീരുമാനിച്ചതിനെ തുടർന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായത്.

anaswara baburaj

Recent Posts

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായി ; പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ല ! തിരുത്തലുകൾ ആവശ്യമാണെന്ന് ജോസ് കെ മാണി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായിട്ടുണ്ടെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ മാണി. ജനവിധി മാനിക്കുന്നുവെന്നും…

18 mins ago

പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ല ! എന്തിനാണ് ഭയക്കേണ്ട കാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തിനാണ് ഭയക്കേണ്ട…

46 mins ago

ഡോ.വന്ദനാ ദാസിന്റെ ഓർമയ്ക്കായി ക്ലിനിക് നിർമിക്കാൻ മാതാപിതാക്കൾ ; നിർമാണം വിവാഹത്തിനായി മാറ്റിവച്ച പണം കൊണ്ട്

ആലപ്പുഴ : ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി ക്ലിനിക് നിർമിക്കാനൊരുങ്ങി മാതാപിതാക്കൾ. വന്ദനയുടെ വിവാഹത്തിനായി നീക്കിവച്ച പണമുപയോഗിച്ചാണ് മാതാപിതാക്കളായ കെ…

50 mins ago

വീണ്ടും ‘ആവേശം’ മോഡലിൽ ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷം ! തൃശ്ശൂരിൽ 16 സ്‌കൂൾ കുട്ടികളടക്കം 32 പേർ പിടിയിൽ

തൃശ്ശൂർ : "ആവേശം" സിനിമയിലെ രംഗണ്ണൻ മോഡലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാത്തലവന്റെ പിറന്നാൾ ആഘോഷം. സംഭവത്തിൽ 16 സ്‌കൂൾ കുട്ടികളടക്കം…

52 mins ago

ബിനോയ് വിശ്വം പ്രതികരിച്ചത് സിപിഐഎം നിലപാട് മനസിലാക്കാതെ!അധോലോക പ്രവർത്തനം പാർട്ടിയുടെ ഭാഗമായി നിന്നുകൊണ്ട് നടത്താൻ അനുവദിക്കില്ല; വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം -സിപഐ പോര് അടുത്ത തലത്തിലേക്ക് . സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന…

55 mins ago