Kerala

തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി; ‘നവകേരള സദസ് ഗുണം ചെയ്തില്ല’! സിപിഎം സംസ്ഥാന സമിതിയിൽ ഇന്നും ചർച്ചകൾ തുടരും

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ സിപിഎം സംസ്ഥാന സമിതിയിൽ ഇന്നും ചർച്ചകൾ തുടരും. സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെ ശൈലിയെയും രൂക്ഷമായി വിമർശിക്കുകയാണ് അംഗങ്ങൾ. ഭരണവിരുദ്ധ തരംഗം തിരിച്ചടിയായെന്നും നവകേരള സദസ് ഗുണം ചെയ്തില്ലെന്നുമാണ് യോഗത്തിലെ പൊതുവായ വിലയിരുത്തല്‍.

ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റിയിലെ വിമർശനം. മുഖ്യമന്ത്രിയുടെ ശൈലിയിലും സർക്കാരിന്‍റെ പ്രവർത്തനത്തിലും പാർട്ടിയുടെ നയസമീപനങ്ങളിലും ഉണ്ടായ പാളിച്ചകളിൽ ഊന്നിയായിരുന്നു സംസ്ഥാന സമിതിയിൽ പ്രതിനിധികൾ സംസാരിച്ചത്. ഭരണ വിരുദ്ധ വികാരം അല്ല തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും തോൽവിയുടെ കാരണങ്ങളിൽ ഒന്ന് ജനങ്ങൾക്ക് സർക്കാരിനോടുള്ള വിരോധം ആണെന്ന് ചില അംഗങ്ങൾ ചർച്ചയിൽ പറഞ്ഞു.

സിപിഐയിൽ ഉയർന്നതുപോലെ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും വിമർശനമുണ്ടായി. കനത്ത തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരം ആണെന്ന വിമർശനമുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. നവ കേരള സദസ് വേണ്ടത്ര ഗുണം ചെയ്തില്ല എന്നാണ് എംവി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ഉള്ളത്. അതേസമയം, സംസ്ഥാന കമ്മിറ്റി നാളെ അവസാനിക്കും. അതിനുശേഷം ആയിരിക്കും തെറ്റുതിരുത്തൽ രേഖ പാർട്ടി തയ്യാറാക്കുക.

anaswara baburaj

Recent Posts

ആര്യാ രാജേന്ദ്രന് അന്ത്യശാസനം ! തെറ്റ് തിരുത്താൻ സിപിഎം ഒരവസരം കൂടി നൽകും ; സ്ഥാനത്ത് നിന്ന് നീക്കിയാൽ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ ഒരു അവസരം കൂടി നൽകാൻ സിപിഎം തീരുമാനിച്ചു. സിപിഎം ജില്ലാ കമ്മിറ്റി…

2 hours ago

കശ്മീർ മാറി ഇന്ന് ക്ഷേത്രത്തിൽ തൊട്ടാൽ കൈ പൊള്ളുമെന്ന് ജി_ഹാ_ദി_ക_ൾക്ക് മനസിലായി

ക്ഷേത്രം തകർത്തതിന് പിന്നാലേ കശ്മീരിൽ അരങ്ങേറിയത് ഹിന്ദുവിന്റെ പ്രതിഷേധ ജ്വാല #jammukashmir #temple

2 hours ago

ദില്ലി .ലഫ് ഗവർണർ വിനയ് സക്‌സേന നൽകിയ മാനനഷ്ടക്കേസ് ! മേധാ പട്ക്കറിന് അഞ്ച് മാസം തടവും പത്ത് ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി

ദില്ലി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കറിന് 5 മാസം തടവുശിക്ഷയും 10…

2 hours ago

പുതുതായി ഒന്നും പറയാനില്ല ! മത ചിഹ്നങ്ങൾ സഭയിൽ ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി

ഹിന്ദുക്കൾ ഹിംസ ചെയ്യുന്നവരാണത്രെ ! അബദ്ധം പ്രസംഗിച്ച രാഹുൽ ഗാന്ധിയെ അടിച്ചിരുത്തി മോദിയും അമിത്ഷായും #rahulgandhi #loksabha #narendramodi #amitshah

3 hours ago

മഹസ് കൾച്ചറൽ ഫോറത്തിന് പുതിയ നേതൃത്വം ! ജനറൽബോഡി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഷാർജ: യുഎഇയിലെ ശ്രീനാരായണീയരുടെ കൂട്ടായ്മയായ മഹസ് കൾച്ചറൽ ഫോറം പുതിയ നേതൃത്വം. കഴിഞ്ഞ ദിവസം ഷാർജ പത്തായം റസ്റ്റോറൻ്റിൽ വെച്ച്…

3 hours ago

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ! സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി ; തീരുമാനം ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തിൽ ;രോഗത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്താനും നിർദേശം

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് ചേർന്ന…

3 hours ago