Kerala

ശ്രീലങ്ക കടന്ന് ന്യൂനമ‍ർദ്ദം അറബിക്കടലിലേക്ക്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഇന്ന് തീവ്രമഴമുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നും നാളെയും ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ആലപ്പുഴ, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ കോമറിൻ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിക്കുന്ന ന്യൂന മർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് -വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് തെക്കൻ ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത് അവിടെ നിന്നും പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയ ന്യൂനമ‍ർദ്ദം ശ്രീലങ്കയ്ക്ക് മുകളിലായി രണ്ട് ദിവസം നിന്ന ശേഷമാണ് ഇപ്പോൾ വടക്ക് – പടിഞ്ഞാറ് ദിശയിലായി നീങ്ങി കൊണ്ടിരിക്കുന്നത്. അറബിക്കടലിൽ എത്തിയ ശേഷം ന്യൂനമ‍ർദ്ദം കൂടുതൽ കരുത്താർജ്ജിച്ചേക്കുമെന്നാണ് വിവിധ കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം.

കേരളത്തിൽ അടുത്ത മൂന്നോ നാലോ ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ഇന്നും നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇതിനാലാണ് സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും തുടരും. ഈ ദിവസങ്ങളിൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

Meera Hari

Recent Posts

ആര്യാ രാജേന്ദ്രന് അന്ത്യശാസനം ! തെറ്റ് തിരുത്താൻ സിപിഎം ഒരവസരം കൂടി നൽകും ; സ്ഥാനത്ത് നിന്ന് നീക്കിയാൽ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ ഒരു അവസരം കൂടി നൽകാൻ സിപിഎം തീരുമാനിച്ചു. സിപിഎം ജില്ലാ കമ്മിറ്റി…

2 hours ago

കശ്മീർ മാറി ഇന്ന് ക്ഷേത്രത്തിൽ തൊട്ടാൽ കൈ പൊള്ളുമെന്ന് ജി_ഹാ_ദി_ക_ൾക്ക് മനസിലായി

ക്ഷേത്രം തകർത്തതിന് പിന്നാലേ കശ്മീരിൽ അരങ്ങേറിയത് ഹിന്ദുവിന്റെ പ്രതിഷേധ ജ്വാല #jammukashmir #temple

3 hours ago

ദില്ലി .ലഫ് ഗവർണർ വിനയ് സക്‌സേന നൽകിയ മാനനഷ്ടക്കേസ് ! മേധാ പട്ക്കറിന് അഞ്ച് മാസം തടവും പത്ത് ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി

ദില്ലി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കറിന് 5 മാസം തടവുശിക്ഷയും 10…

3 hours ago

പുതുതായി ഒന്നും പറയാനില്ല ! മത ചിഹ്നങ്ങൾ സഭയിൽ ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി

ഹിന്ദുക്കൾ ഹിംസ ചെയ്യുന്നവരാണത്രെ ! അബദ്ധം പ്രസംഗിച്ച രാഹുൽ ഗാന്ധിയെ അടിച്ചിരുത്തി മോദിയും അമിത്ഷായും #rahulgandhi #loksabha #narendramodi #amitshah

3 hours ago

മഹസ് കൾച്ചറൽ ഫോറത്തിന് പുതിയ നേതൃത്വം ! ജനറൽബോഡി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഷാർജ: യുഎഇയിലെ ശ്രീനാരായണീയരുടെ കൂട്ടായ്മയായ മഹസ് കൾച്ചറൽ ഫോറം പുതിയ നേതൃത്വം. കഴിഞ്ഞ ദിവസം ഷാർജ പത്തായം റസ്റ്റോറൻ്റിൽ വെച്ച്…

3 hours ago

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ! സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി ; തീരുമാനം ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തിൽ ;രോഗത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്താനും നിർദേശം

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് ചേർന്ന…

4 hours ago